ഇതിനിടയിൽ വിമാനങ്ങളെ കുറിച്ചും മുത്തശ്ശി നിഷ്‌കളങ്കമായ ചില സംശയങ്ങളും ചോദ്യങ്ങളും ചോദിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വിമാനങ്ങൾ എവിടെയാണ് പാർക്ക് ചെയ്യുന്നത് എന്നും മഴയത്ത് അവ നനയാറില്ലേ എന്നും മുത്തശ്ശി കൊച്ചുമകളോട് ചോദിക്കുന്നുണ്ട്.

കൊച്ചുമകളുടെ ലഗേജിന് കാവലിരിക്കുന്ന ഒരു ക്യൂട്ട് മുത്തശ്ശിയുടെ നിഷ്‌കളങ്കമായ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ലഖ്‌നൗ വിമാനത്താവളത്തിൽ വെച്ചാണ് ഈ മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. ഹൈദരാബാദിലേക്ക് പോകാനായി വിമാനത്താവളത്തിൽ കാത്തിരിക്കുകയായിരുന്നു മുത്തശ്ശിയും കൊച്ചുമകളും. 'ദിവ ദാദി' എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കൊച്ചുമകളുടെ ലഗേജ് ആരെങ്കിലും എടുത്തു കൊണ്ടുപോകുമോ എന്ന ഭയത്താൽ ബാഗിന് സമീപം തന്നെ ഇരിക്കുകയായിരുന്നു മുത്തശ്ശി. അവരുടെ ഈ കെയറിംഗ് തന്‍റെ ഹൃദയത്തെ അലിയിച്ച് കളയാറുണ്ട് എന്നാണ് കൊച്ചുമകള്‍ പറയുന്നത്. ഇതിനിടയിൽ വിമാനങ്ങളെ കുറിച്ചും മുത്തശ്ശി നിഷ്‌കളങ്കമായ ചില സംശയങ്ങളും ചോദ്യങ്ങളും ചോദിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. വിമാനങ്ങൾ എവിടെയാണ് പാർക്ക് ചെയ്യുന്നത് എന്നും മഴയത്ത് അവ നനയാറില്ലേ എന്നും മുത്തശ്ശി കൊച്ചുമകളോട് ചോദിക്കുന്നുണ്ട്.

വിമാനത്താവളത്തിലെ പാർക്കിംഗിനെക്കുറിച്ച് കൊച്ചുമകൾ വിശദീകരിക്കുമ്പോൾ, തന്റെ കമ്പനിയിലെ ടിൻ ഷെഡിനെക്കുറിച്ചാണ് മുത്തശ്ശി ഓർത്തെടുക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും പോലെ പ്രധാനപ്പെട്ട ആളുകൾ സന്ദർശനം നടത്തിയ വേളയിൽ ആ ഷെഡ് എങ്ങനെയാണ് സുരക്ഷിതമായി നിന്നിരുന്നതെന്നും അവർ ഓർക്കുന്നു. തുടർന്ന് വിമാനം എപ്പോഴാണ് വരികയെന്നും വെറും രണ്ടു മണിക്കൂർ കൊണ്ട് തങ്ങൾക്ക് ഹൈദരാബാദിൽ എത്താമെന്നുമുള്ള ആവേശവും മുത്തശ്ശി പങ്കുവെക്കുന്നുണ്ട്.

View post on Instagram

മുത്തശ്ശിയുടെ ഈ നിഷ്‌കളങ്കതയും സംസാരവും നിരവധി ആളുകളുടെ ഹൃദയമാണ് കീഴടക്കിയിരിക്കുന്നത്. അനേകങ്ങളാണ് ഈ ക്യൂട്ട് വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്റുകളുമായി എത്തിയത്. 'ഇത്തരം പരിശുദ്ധമായ നിഷ്‌കളങ്കത കാണാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ' എന്നും 'ഇത് കാണുമ്പോൾ എനിക്ക് എന്റെ മുത്തശ്ശിയെ ഓർമ്മ വരുന്നു' എന്നും തുടങ്ങിയ അനേകം കമന്റുകൾ വീഡിയോയ്ക്ക് താഴെ കാണാം.