വീഡിയോയിൽ അമ്മായിഅമ്മ നൃത്തം ചെയ്യുന്നത് കാണാം. അവിടേക്ക് മരുമകനും ചെല്ലുന്നു. പിന്നീട് ഇരുവരും കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുകയാണ്.

ഇന്ന് വിവാഹാഘോഷങ്ങൾ വേറെ ലെവലാണ്. എത്ര പണം ചെലവഴിച്ചാലും അത് അങ്ങേയറ്റം കളർഫുള്ളാക്കണം എന്ന് മാത്രമാണ് ആളുകൾ ചിന്തിക്കുന്നത്. അത്തരം നിറമുള്ള ആഘോഷങ്ങളുടെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതും അങ്ങനെ ഒരു വീഡിയോയാണ്. വിവാഹത്തിന് വരനും അമ്മായിഅമ്മയും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെ അതിമനോഹരമായ ദൃശ്യമാണ് ഇത്. 

ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് moveyourrlakk and rohanoberoi09 എന്ന യൂസറാണ്. 'ഓരോ അമ്മയും ഇങ്ങനെ ഒരു മരുമകനെ അർഹിക്കുന്നുണ്ട്, നിങ്ങൾ അത് അം​ഗീകരിക്കുന്നില്ലേ?' എന്ന കാപ്ഷനോട് കൂടിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ വിവാഹാഘോഷം നടക്കുകയാണ്. അതിനിടയിൽ അമ്മായിഅമ്മയും മരുമകനും ചേർന്ന് നൃത്തം ചെയ്യുന്നു. 

വീഡിയോയിൽ അമ്മായിഅമ്മ നൃത്തം ചെയ്യുന്നത് കാണാം. അവിടേക്ക് മരുമകനും ചെല്ലുന്നു. പിന്നീട് ഇരുവരും കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുകയാണ്. താളത്തിൽ അതിമനോഹരമായിട്ടാണ് രണ്ടുപേരും നൃത്തം ചെയ്യുന്നത് എന്ന് പറയാതെ വയ്യ. ആരായാലും നോക്കിനിന്നു പോകും. എന്തായാലും നെറ്റിസൺസിന് വീഡിയോ അങ്ങിഷ്ടപ്പെട്ടു. 

വായിക്കാം: മന്ത്രിയുടെ മകനെ ബ്ലാക്ക്മെയിൽ ചെയ്തതിന് സഹോദരി കസ്റ്റഡിയിൽ, വിളിച്ചവർക്ക് കണക്കിന് കൊടുത്ത് യുവതി

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നല്കി. ഒരാൾ പറഞ്ഞത്, ദൈവമേ എന്റെ അമ്മയ്ക്കും ഇതുപോലെ ഒരു മരുമകനെ കിട്ടണേ എന്നാണ്. അതുപോലെ, ഏതൊരു അമ്മയും ഇങ്ങനെ ഒരു മരുമകനെ അർഹിക്കുന്നുണ്ട് എന്നത് നെറ്റിസൺസ് അം​ഗീകരിച്ചു. 

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. വിവാഹം ആ കുടുംബം വലുതാവുന്ന ആഘോഷമാണ് അല്ലേ? അപ്പോൾ അവിടെ സ്നേഹവും സന്തോഷവും മാത്രമുണ്ടാകുന്ന കാഴ്ച എത്രമാത്രം മനോഹരമാണ്. 

ഇതാ മനോഹരമായ വീഡിയോ കാണാം: 

View post on Instagram