19 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ചുവന്ന വാലുള്ള പരുന്ത് ഇരയ്ക്ക് വേണ്ടി സൂക്ഷ്മമായി നോക്കുന്നതും ചിറകുകളൊരുക്കുന്നതുമാണ് കാണുന്നത്. 

പക്ഷികളുടെ പല വീഡിയോകളും വളരെ വേഗത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇത് അങ്ങനെയൊരു മനോഹരമായ വീഡിയോ ആണ്. ഇരപിടിക്കാന്‍ തയ്യാറാവുന്ന പരുന്താണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ രമേഷ് പാണ്ഡേ ആണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ അദ്ദേഹം പങ്കുവച്ച വീഡിയോ ബിൽ ബ്രയന്റ് ആണ് ഇന്‍സ്റ്റഗ്രാമില്‍ ആദ്യം പങ്കുവച്ചിരുന്നത്. 

19 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ചുവന്ന വാലുള്ള പരുന്ത് ഇരയ്ക്ക് വേണ്ടി സൂക്ഷ്മമായി നോക്കുന്നതും ചിറകുകളൊരുക്കുന്നതുമാണ് കാണുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും അതിന്‍റെ സൂക്ഷ്മമായ നോട്ടത്തെയും ഇരയെ ചുറ്റിപ്പറ്റിയുള്ള പ്രകടനങ്ങളെയും വീക്ഷിച്ചതും പ്രശംസിച്ചതും. ക്യാമറയേക്കാള്‍ ഫോക്കസുണ്ട് ഈ പക്ഷിക്കെന്നാണ് ഒരാള്‍ കുറിച്ചത്. സമാനമായ നിരവധി കമന്‍റുകള്‍ പലരും പങ്കുവച്ചു. 

വീഡിയോ കാണാം: 

Scroll to load tweet…