അമ്മ മുങ്ങിയിടത്തുനിന്നും കാണാതെ പരതി നടക്കുകയാണ് കുട്ടിത്താറാവുകള്‍. അമ്മ വീണ്ടും എവിടെയെങ്കിലും പൊങ്ങുന്നത് കാണുമ്പോള്‍ അവ അങ്ങോട്ട് നീന്തുന്നു. 

സാധാരണയായി ഇന്‍റര്‍നെറ്റിനെ എളുപ്പം ആകര്‍ഷിക്കുന്ന വീഡിയോകളാണ് പക്ഷികളുടെയും മൃഗങ്ങളുടെയും. അതിവേഗത്തിൽ തന്നെ അതിലെ പല വീഡിയോകളും വൈറലാവുകയും ചെയ്യാറുണ്ട്. അതുപോലെ വൈറലാവുകയാണ് ഒരു അമ്മത്താറാവിന്‍റെയും കുഞ്ഞുങ്ങളുടെയും വീഡിയോ. 

Buitengebieden എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 24 സെക്കന്‍റ് മാത്രമുള്ള വീഡിയോ വളരെ പെട്ടെന്ന് തന്നെ ഒരുലക്ഷം പേര്‍ കാണുകയും വൈറലാവുകയും ചെയ്യുകയായിരുന്നു. വീഡിയോയില്‍ അമ്മത്താറാവ് ഇടയ്ക്കിടെ വെള്ളത്തില്‍ മുങ്ങുന്നത് കാണാം. പിന്നെ പൊങ്ങുന്നത് വേറെ എവിടെയെങ്കിലും ആയിരിക്കും. അമ്മ മുങ്ങിയിടത്തുനിന്നും കാണാതെ പരതി നടക്കുകയാണ് കുട്ടിത്താറാവുകള്‍. അമ്മ വീണ്ടും എവിടെയെങ്കിലും പൊങ്ങുന്നത് കാണുമ്പോള്‍ അവ അങ്ങോട്ട് നീന്തുന്നു. 

'ഒളിച്ചേ കണ്ടേ കളിക്കുന്ന അമ്മ' എന്നാണ് വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 12K ലൈക്കുണ്ട് വീഡിയോയ്ക്ക്. 2.3K ആള്‍ക്കാരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോ കാണാം: 

Scroll to load tweet…