നാട്ടിലുള്ളവര്‍ക്കും ബൂണ്‍ച്വായ് എന്ന് പേരിട്ടിരിക്കുന്ന ഈ ആന അപരിചിതനല്ല. സമീപത്തെ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ ആന വരുന്നത്. 

ആനയ്ക്ക് വിശന്നാലെന്ത് ചെയ്യും? അടുക്കളയില്‍ കയറുമോ? ഇവിടെ ഒരു ആന വിശന്നപ്പോള്‍ അടുക്കളയില്‍ കയറി ഭക്ഷണം തേടുന്ന ഒരു വീഡിയോ വൈറലാവുകയാണ്. തെക്കൻ തായ്‌ലൻഡിലെ ഹുവ ഹിൻ നിവാസിയായ കിറ്റിചായ് ബൂച്ചന്റെ വീട്ടില്‍ നിന്നുമാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. വീഡിയോ പിന്നീട് ലോക്കല്‍ ഗവ. പബ്ലിക് റിലേഷൻസ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കിട്ടു. 

ആന തുമ്പിക്കൈ കൊണ്ട് ഭക്ഷണത്തിനായി പരതുന്നതും വീഡിയോയില്‍ കാണാം. വീട്ടുകാരനായ കിറ്റിചായ് പറയുന്നത്, ആന ഭക്ഷണത്തിന് വേണ്ടി ഇങ്ങനെ വരുന്നത് പതിവാണ് എന്നാണ്. ഭക്ഷണം കിട്ടാതാകുമ്പോള്‍ തനിയെ തിരിച്ചു പോവുകയും ചെയ്യും. കിറ്റിചായിയും ഭാര്യയുമാണ് ആ വീട്ടില്‍ താമസം. 

നാട്ടിലുള്ളവര്‍ക്കും ബൂണ്‍ച്വായ് എന്ന് പേരിട്ടിരിക്കുന്ന ഈ ആന അപരിചിതനല്ല. സമീപത്തെ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് ഈ ആന വരുന്നത്. മിക്കവാറും ഇത് ജനവാസകേന്ദ്രങ്ങളിലേക്കെത്താറുണ്ട് എന്ന് നാട്ടുകാരും പറയുന്നു. ഒരു ആന അടുത്തിടെ ഒരു വീട് തകര്‍ക്കുകയുണ്ടായി എന്നും അത് ഇതേ ആനയാണ് എന്ന് കരുതുന്നതായും പ്രാദേശിക റിപ്പോര്‍ട്ടുകളുമുണ്ട്. 

ഏതായാലും ഈ വീഡിയോ പങ്കിട്ടതോടെ നിരവധി കുടുംബങ്ങള്‍ ആനകളുടെ ആക്രമങ്ങളില്‍ വീട് തകര്‍ന്നതും മറ്റു ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അവിടുത്തെ ജനങ്ങള്‍ക്ക് ഏതായാലും ആന അത്ര നിസാരകാര്യമല്ല. 

വീഡിയോ കാണാം: 

ചിത്രങ്ങള്‍ കാണാം: വിശന്നാലെന്ത് ചെയ്യും, അടുക്കളയിൽ കയറി ഭക്ഷണം തിരഞ്ഞ് ആന