അഞ്ച് രൂപയ്ക്കാണെങ്കിൽ താൻ വാങ്ങാം എന്നാണ് യുവാവ് പറയുന്നത്. കുട്ടി ആദ്യം അത് സമ്മതിക്കുന്നില്ലെങ്കിലും അധികം വൈകാതെ തന്നെ അത് സമ്മതിക്കുന്നു.

ഇന്ത്യയിൽ ബാലവേല നിരോധിച്ചിരിക്കുകയാണ്. എങ്കിലും, പല ന​ഗരങ്ങളിലും കുട്ടികൾ എന്തെങ്കിലുമൊക്കെ വിൽക്കുന്നതും മറ്റും കാണാം. നിർബന്ധിത വിദ്യാഭ്യാസം വേണം എന്നാണ് വയ്പ്പെങ്കിലും ചില കുട്ടികൾ സ്കൂളിൽ പോകും. ചിലർക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവില്ല. എന്തായാലും, അടുത്തിടെ ഇതുപോലെ ഒരു കുഞ്ഞിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. 

ദാമനിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. അവിടെ ബീച്ചിൽ പപ്പടം വിൽക്കുന്ന ഒരു ആൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ‘YouNick Viral Trust’ എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ ഒരു കൊച്ചുകുട്ടി പപ്പടം വിൽക്കുന്നത് കാണാം. വീഡിയോ പകർത്തുന്ന യുവാവ് കുട്ടിയുടെ അരികിൽ എത്തുന്നു. ഇത്രനേരമായിട്ടും അധികം പപ്പടം വിൽക്കാനായിട്ടില്ല എന്നാണ് കുട്ടി പറയുന്നത്. എന്നാൽ, താൻ കുട്ടിയിൽ നിന്നും പപ്പടം വാങ്ങാം എന്ന് യുവാവ് പറയുന്നുണ്ട്. പിന്നീട് യുവാവ് പപ്പടത്തിന്റെ വില ചോദിക്കുകയാണ്. ഒരു കെട്ട് പപ്പടത്തിന് 30 രൂപയാണ് വില എന്ന് കുട്ടി മറുപടി നൽകുന്നതും കാണാം. 

View post on Instagram

അഞ്ച് രൂപയ്ക്കാണെങ്കിൽ താൻ വാങ്ങാം എന്നാണ് യുവാവ് പറയുന്നത്. കുട്ടി ആദ്യം അത് സമ്മതിക്കുന്നില്ലെങ്കിലും അധികം വൈകാതെ തന്നെ അത് സമ്മതിക്കുന്നു. എന്നാൽ, യുവാവ് കുട്ടിക്ക് 500 രൂപാ നൽകുകയാണ്. എന്നാൽ, കുട്ടി അത് വാങ്ങാൻ തയ്യാറാവുന്നില്ല. അവൻ പറയുന്നത്, ഞാൻ ജോലി ചെയ്യും, പക്ഷേ യാചിക്കില്ല എന്നാണ്. 

ഒരുപാട് നിർബന്ധിച്ച ശേഷം അവന്റെ അമ്മയ്ക്ക് വേണ്ടിയാണ് എന്നെല്ലാം യുവാവ് പറഞ്ഞശേഷം കുട്ടി ആ 500 രൂപ വാങ്ങുന്നു. വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. വളരെ വേ​ഗത്തിൽ തന്നെ 10 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്. 

സദസിൽ അച്ഛനെയും അമ്മയെയും കണ്ടപ്പോഴുള്ള സന്തോഷം, എത്ര മനോഹരം ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം