എട്ട് മണിക്കാണ് ഓഫീസിൽ എത്തേണ്ടത് എന്നാണ് യുവാവ് പറയുന്നത്. ചില ഓഫീസുകളിൽ കോംപ്ലിമെന്ററിയായി ബ്രേക്ക്ഫാസ്റ്റും ഉണ്ട്. എവിടെയാണോ ഇരിക്കാനാ​ഗ്രഹിക്കുന്നത് അവിടെ ജീവനക്കാർക്ക് ഇരുന്ന് ജോലി ചെയ്യാം.

ഇന്ത്യയിൽ പല ജീവനക്കാരും പരാതി പറയുന്ന കാര്യമാണ് ജോലി ചെയ്തു മടുത്തു, കുടുംബത്തിനൊപ്പമോ പ്രിയപ്പെട്ടവർക്കൊപ്പമോ ചിലവഴിക്കാൻ നേരമില്ല, മീ ടൈം എന്നൊന്ന് കിട്ടുന്നേയില്ല എന്നൊക്കെ. അത്രയേറെ ജോലികളാണ് പല കോർപറേറ്റ് സ്ഥാപനങ്ങളും ജീവനക്കാരെ കൊണ്ട് ചെയ്യിക്കുന്നത്. പോരാത്തതിന് ടാർ​ഗറ്റ് വേറെയും. എന്തായാലും, സ്വീഡനിലുള്ള ഒരു യുവാവ് കുറച്ച് നാളുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഷെയർ ചെയ്തു.

സ്വീഡനിലെ കോർപറേറ്റ് ലൈഫ് എങ്ങനെയാണ് എന്നതായിരുന്നു വീഡിയോ. അതിൽ, സ്വീഡനിലെ തന്റെ ഓഫീസിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് എന്നതിനെ കുറിച്ചാണ് യുവാവ് സൂചിപ്പിക്കുന്നത്. നേരത്തെയും റോം വിത്ത് അശുതോഷ് എന്ന തന്റെ പേജിലൂടെ യുവാവ് സ്വീഡനിലെ ജീവിതത്തെ കുറിച്ചുള്ള വിവിധ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു.

ഇന്ത്യയിൽ നിന്നുള്ള ടെക്കിയായ അശുതോഷിന്റെ ഈ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എട്ട് മണിക്കാണ് ഓഫീസിൽ എത്തേണ്ടത് എന്നാണ് യുവാവ് പറയുന്നത്. ചില ഓഫീസുകളിൽ കോംപ്ലിമെന്ററിയായി ബ്രേക്ക്ഫാസ്റ്റും ഉണ്ട്. എവിടെയാണോ ഇരിക്കാനാ​ഗ്രഹിക്കുന്നത് അവിടെ ജീവനക്കാർക്ക് ഇരുന്ന് ജോലി ചെയ്യാം. അതിൽ സിഇഒയും പെടും. അതുപോലെതന്നെ 'സർ' എന്ന് വിളിക്കുന്ന ഒരു സംസ്കാരമേ അവിടെ ഇല്ല എന്നും സിഇഒ തന്റെ അടുത്തിരുന്നു പോലും ജോലി ചെയ്യാറുണ്ട് എന്നും യുവാവ് പറയുന്നു.

View post on Instagram

മാത്രമല്ല, ഓഫീസിൽ തന്നെ വിവിധ ​ഗെയിമുകൾക്കുള്ള സൗകര്യങ്ങളും ഉണ്ട്. ഓഫീസ് സമയത്ത് ഒന്ന് റിലാക്സ് ആവാനായി ഈ ​ഗെയിമുകളിൽ ഏർപ്പെടാം. ​ഗെയിമിനും ബ്രേക്ക് എടുക്കാനും കോഫി കുടിക്കാനും ഒക്കെ സാധിക്കും. വേനൽക്കാലങ്ങളിൽ ജോലിസമയം കുറയ്ക്കാറുമുണ്ട്.

മിക്കവാറും ജീവനക്കാർ 4, 4.30 ഒക്കെ ആകുമ്പോൾ തന്നെ ഓഫീസിൽ നിന്നും ഇറങ്ങും. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും ഒക്കെ ഇത് സഹായിക്കുന്നു. ഇങ്ങനെ ഇറങ്ങുന്നതിനായി നമ്മുടെ മാനേജർ ഇറങ്ങാൻ കാത്തിരിക്കേണ്ട എന്ന് അർത്ഥം.

എന്തായാലും, യുവാവ് പങ്കുവച്ച വീഡിയോയ്ക്ക് ഒരുപാടുപേർ കമന്റുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ തൊഴിൽ സംസ്കാരവും, വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴുണ്ടായ അനുഭവവുമാണ് മിക്കവരും കമന്റുകളിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ കോർപറേറ്റ് ലോകത്ത് ഇങ്ങനെയൊന്ന് കണി കാണാൻ പോലും കിട്ടില്ല എന്ന അഭിപ്രായം തന്നെയാണ് മിക്കവരും പങ്കുവച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം