ഇറ്റലിയിൽ വെച്ച് ഇന്ത്യയെയും ഇന്ത്യക്കാരെയും അപമാനിച്ച ബംഗ്ലാദേശി വെയിറ്ററെ ഇന്ത്യൻ സ്ത്രീകൾ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായി. യുവതികളുടെ ശക്തമായ നിലപാടിനെ തുടർന്ന് പോലീസ് ഇടപെടുകയും വെയിറ്റർക്ക് മാപ്പ് പറയേണ്ടി വരികയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ന്ത്യയെയും ഇന്ത്യൻ ഉപഭോക്താക്കളെയും കുറിച്ച് അപമാനകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയ ഇറ്റലിയിലെ ഒരു വെയിറ്ററെ ഇന്ത്യൻ സ്ത്രീകൾ കൂട്ടം ചേർന്ന് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒടുവിൽ മാപ്പ് പറ‌‌‌ഞ്ഞ് ബംഗ്ലാദേശി വെയ്റ്റർ. 'ഇറ്റലിയിൽ നമുക്കിടയിൽ ഇത് സംഭവിച്ചു' എന്ന തലക്കെട്ടിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ബംഗ്ലാദേശി വെയ്റ്ററായ ഹുസൈൻ ഇന്ത്യയെ കുറിച്ച് നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നതും കാണാം.

ഇന്ത്യയ്ക്കെതിരെ മോശം പരാമർശം

ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഖുഷി ദുബെ പങ്കുവച്ച വീഡിയോയിൽ ഹുസൈൻ എന്നയാൾ നിരന്തരം ഇന്ത്യയെ അപമാനിച്ച് കൊണ്ട് വിദ്വേഷകരമായി സംസാരിക്കുന്നത് കാണാം. സ്ത്രീകൾ ഹുസൈന്‍റെ ഭാഷ മോശമാണെന്നും സ്ത്രാകളോട് ഇത്തരത്തിൽ സംസാരിക്കാമോയെന്നും ചോദിക്കുമ്പോൾ എങ്കിൽ പോലീസിനെ വിളിക്കാൻ ഹുസൈൻ ആവശ്യപ്പെടുന്നു. "ഈ രാജ്യത്തെ മോശമായി ചുമക്കുന്ന എല്ലാവരും, നിങ്ങൾ രാജ്യത്തെ മോശമായി ചുമക്കുന്നു," അയാൾ പറ‌ഞ്ഞുകൊണ്ടിരുന്നു. ഒപ്പം "നിങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണ്." എന്നും അയാൾ പറയുന്നത് കേൾക്കാം. "മിസ്റ്റർ ഹൊസൈൻ, ബഹുമാനത്തോടെ പെരുമാറുക. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം." എന്ന് കൂട്ടത്തിലെ ഒരു യുവതി ആവശ്യപ്പെടുന്നതും കേൾക്കാം.

View post on Instagram

മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് യുവതികൾ

പിന്നാലെ പ്രശ്നത്തിൽ രണ്ട് ഇറ്റാലിയൻ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. പോലീസിന്‍റെ സാന്നിധ്യം തങ്ങൾക്ക് കരുത്തു പകർന്നെന്നും യുവതികൾ പറയുന്നു. പോലീസ് സ്ഥലത്ത് എത്തിയതോടെ ഹുസൈൻ ക്ഷമാപണത്തിന് തയ്യാറായി. അപ്പോഴും അയാൾ അവിടെയും ഇവിടെയും തൊടാതെ യെസ് യെസ് എന്ന് മാത്രം പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ, യുവതികൾ ഹുസൈനെ കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിക്കുന്നു. വിദേശത്ത് നടക്കുന്ന സംഭവങ്ങൾക്ക് ഇന്ത്യക്കാരെ അന്യായമായി ബലിയാടുകളാക്കുന്നുവെന്ന് ദുബെ വീഡിയോയിൽ ചൂണ്ടിക്കാട്ടി. ഒപ്പം എല്ലാ തെറ്റിനും ഇന്ത്യക്കാർ കുറ്റക്കാരല്ലെന്നും സ്വന്തം രാജ്യത്തോട് ബഹുമാനം നിലനിർത്താനും ഖുഷി ആവശ്യപ്പെടുന്നു.

യുവതികൾക്ക് അഭിനന്ദനം

വീഡിയോ വൈറലായതോടെ, തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതിനും വെയിറ്ററിൽ നിന്ന് ക്ഷമാപണം നേടിയതിനും സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്ത്രീകളെ പ്രശംസിച്ചു. പലരും ഹുസൈനെതിരെ പോലീസിൽ പരാതി നൽകണമായിരുന്നെന്നും അയൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. "പെൺകുട്ടികളേ! നിങ്ങൾ അയാളെ ഇന്ത്യയോട് ക്ഷമാപണം നടത്താൻ പ്രേരിപ്പിച്ച രീതിക്ക് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. നിങ്ങൾ ഒരു യഥാർത്ഥ ദേശസ്നേഹിയാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ അഭിമാനിക്കുന്നു." എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അതേസമയം മറ്റ് ചിലർ ഇന്ത്യക്കാർക്കെതിരെ ഇത്തരത്തിൽ പെരുമാറുന്ന റെസ്റ്റോറന്‍റുകളിൽ പണം മുടക്കരുതെന്നും ചിലർ നിർദ്ദേശിച്ചു.