മറ്റൊന്ന് യുവാവ് പറയുന്നത്, വെയിറ്റർമാരോടും ഡ്രൈവർമാരോടും ഒക്കെ ഒച്ചയെടുക്കുന്നത് ഒഴിവാക്കണം എന്നാണ്. മറ്റൊന്ന് ക്യൂവിൽ നിൽക്കുമ്പോൾ ആളുകളെ തള്ളിമാറ്റാതെ ബഹുമാനിക്കുക എന്നതാണ് യുവാവ് പറയുന്ന കാര്യം.
ഇന്ത്യയും പല വിദേശരാജ്യങ്ങളും തമ്മിൽ സംസ്കാരത്തിൽ നല്ല വ്യത്യാസം ഉണ്ട്. അതിനാൽ തന്നെ വിദേശികൾക്ക് നമ്മുടെ നാട്ടിൽ വന്നാലോ നമുക്ക് വിദേശത്ത് പോയാലോ ചില കാര്യങ്ങൾ പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല. അതുപോലെ കാനഡയിൽ നിന്നും എത്തിയ ഒരു യുവാവ് ഇന്ത്യക്കാരോട് പറയുന്നത് കുറച്ച് കൂടി മര്യാദയോടെ പെരുമാറണം എന്നാണ്.
തുടർന്ന് എങ്ങനെയൊക്കെ മര്യാദയോടെ പെരുമാറാം എന്നതിനുള്ള അഞ്ച് നിർദ്ദേശങ്ങളും യുവാവ് നൽകുന്നുണ്ട്, പ്രത്യേകിച്ച് പൊതു ഇടങ്ങളിൽ. കടകളിൽ പോയാൽ, ഡെലിവറി ജീവനക്കാരോട് ഒക്കെ 'താങ്ക് യൂ' (നന്ദി) എന്ന് പറയുന്നതിനെ കുറിച്ചാണ് യുവാവ് ആദ്യം തന്നെ സൂചിപ്പിക്കുന്നത്. അതുപോലെ, ആവശ്യമുള്ളപ്പോഴൊക്കെ 'എക്സ്ക്യൂസ് മീ', 'സോറി' തുടങ്ങിയ പദങ്ങൾ ഉപയോഗിക്കണം എന്നും യുവാവ് പറയുന്നു.
മറ്റൊന്ന് യുവാവ് പറയുന്നത്, വെയിറ്റർമാരോടും ഡ്രൈവർമാരോടും ഒക്കെ ഒച്ചയെടുക്കുന്നത് ഒഴിവാക്കണം എന്നാണ്. മറ്റൊന്ന് ക്യൂവിൽ നിൽക്കുമ്പോൾ ആളുകളെ തള്ളിമാറ്റാതെ ബഹുമാനിക്കുക എന്നതാണ് യുവാവ് പറയുന്ന കാര്യം. അപരിചിതരുടെ കണ്ണുകളിൽ നോക്കി അവരോട് പുഞ്ചിരിക്കുക എന്നും യുവാവ് പറയുന്നു. ഇതൊന്നും ഒട്ടും ചെലവേറിയതല്ലെങ്കിലും വലിയ കാര്യങ്ങളാണ് എന്നാണ് യുവാവിന്റെ അഭിപ്രായം.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അതിൽ യുവാവിനെ വിമർശിച്ചവരും അയാൾ പറഞ്ഞത് സത്യമാണ് എന്ന് പറഞ്ഞവരും ഉണ്ട്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'കുറച്ചു വർഷങ്ങൾ വിദേശത്താണ് പഠിച്ചത്. അവിടെ കടയുടമകളോടും, സൂപ്പർമാർക്കറ്റിലെ തൊഴിലാളികളോടും, ബസ് ഡ്രൈവർമാരോടും 'താങ്ക് യൂ' എന്ന് പറയുന്നത് ഒരു സാധാരണ കാര്യമാണ്. ആദ്യം അത് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു, പക്ഷേ കാലക്രമേണ ഇത് ശീലമാക്കി. ഇന്ത്യയിലേക്ക് തിരിച്ചുവന്നു, എന്നിട്ടും അന്ന് മുതൽ ഈ ശീലം തുടരുന്നു' എന്നാണ്.


