പരിക്കേറ്റ കുരങ്ങൻ ഫാർമസിയിലേക്ക് ഓടിക്കയറി? വ്യാപകമായ ശ്രദ്ധ നേടി വീഡിയോ
വീഡിയോ വളരെ ക്യൂട്ട് ആണ്. എങ്ങനെയാണ് അവനോട് അവർ സംസാരിക്കുന്നത് എന്നത് തനിക്ക് ഒരുപാട് ഇഷ്ടമായി എന്നു പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഏറെക്കുറെ മനുഷ്യരോട് സാദൃശ്യമുള്ള പെരുമാറ്റം കൊണ്ട് പലപ്പോഴും നമ്മെ അമ്പരപ്പിക്കുന്ന മൃഗങ്ങളാണ് കുരങ്ങന്മാർ. അത്തരത്തിലുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ബംഗാളി ടൈഗേഴ്സ് എന്ന യൂസറാണ്. പരിക്ക് പറ്റിയ ഒരു കുരങ്ങൻ ഒരു ഫാർമസിയിൽ എത്തി സഹായം തേടുന്നു എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു ഫാർമസിയിൽ കുറച്ച് പേർ കൂടി നിൽക്കുന്നതും ഒരു കുരങ്ങൻ അവിടെ ഇരിക്കുന്നതും ആണ്. ഒരാൾ കുരങ്ങന്റെ ദേഹത്ത് മരുന്ന് വച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വളരെ ക്യൂട്ട് ആണ്. എങ്ങനെയാണ് അവനോട് അവർ സംസാരിക്കുന്നത് എന്നത് തനിക്ക് ഒരുപാട് ഇഷ്ടമായി എന്നു പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
മെഹർപൂരിലെ ഒരിടത്ത് പരിക്കേറ്റ ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ഒരു ഫാർമസി കണ്ടയുടനെ തന്നെ അത് സഹായത്തിനായി അകത്തേക്ക് ഓടിക്കയറി. മാർച്ച് 7 -ന് രാത്രി മെഹർപൂർ നഗരത്തിലെ അൽഹേര ഫാർമസിയിലാണ് ഈ സംഭവം നടന്നത്, അവിടെ കുരങ്ങന് പ്രാഥമിക വൈദ്യ സഹായം കിട്ടി. അസാധാരണമായ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി, വ്യാപകമായ ശ്രദ്ധയും ആകർഷിച്ചിട്ടുണ്ട് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ കുരങ്ങന് മരുന്ന് വെച്ചുകൊടുക്കവേ അത് അവരെയെല്ലാം നോക്കുന്നതും മരുന്ന് വയ്ക്കുന്നത് നോക്കുന്നതും ഒക്കെ കാണാം. മനുഷ്യരെ കണ്ടപ്പോൾ സഹായം തേടി അത് ഫാർമസിയിൽ കയറിയതാകണം എന്നാണ് കരുതുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.
38 മണിക്കൂറുകൾ നിശ്ചലനായി നിന്ന് ലോക റെക്കോർഡിന് ശ്രമം, ഉമ്മവെച്ചും ശല്ല്യപ്പെടുത്തിയും ജനങ്ങൾ
