ഇന്ത്യയിലെ വിവിധ പ്രൊഡക്ടുകളെ കുറിച്ചും ഇൻഫ്ലുവൻസർ പറയുന്നുണ്ട്. ഇതിന്റെ കവറുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും എങ്ങനെയാണ് അവ ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കുന്നത് എന്നുമാണ് ഇൻഫ്ലുവൻസർ പറയുന്നത്.

പാക്കറ്റിൽ കിട്ടുന്ന ചിപ്സ് അടക്കമുള്ള ഭക്ഷണസാധനങ്ങൾ നാം വാങ്ങാറുണ്ട്. പലതിന്റേയും കവറുകൾ വളരെ ആകർഷകമായിരിക്കും. ഇതുവഴിയാണ് ആളുകൾ പ്രലോഭിപ്പിക്കപ്പെടുന്നതും പലപ്പോഴും ഇവ വാങ്ങുന്നതും. എന്നാൽ, എപ്പോഴും പാക്കറ്റിന്റെ പുറത്ത് കാണുന്ന അത്ര മികച്ചതായിരിക്കണം എന്നില്ല അതിന്റെ അകത്തുള്ള പ്രൊഡക്ട്. നല്ല നല്ല ഡിസൈനുകളും ചിത്രങ്ങളും ഒക്കെയുള്ള കവറുകൾ മാർക്കറ്റിം​ഗ് തന്ത്രം കൂടിയാണ്. 

എന്തായാലും, ഇന്ത്യയിലെയും ജപ്പാനിലെയും ഭക്ഷണത്തിന്റെ പാക്കറ്റുകളെ താരതമ്യം ചെയ്യുകയാണ് ഇവിടെ ഒരു ഇൻഫ്ലുവൻസർ. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ആകർഷിക്കുന്നത്. ഇന്ത്യയിലെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കമ്പനികൾ ജപ്പാനിലെ ഈ പാക്കിം​ഗ് രീതി കണ്ട് പഠിക്കണം എന്നാണ് ഇയാളുടെ അഭിപ്രായം. 

ഇന്ത്യയിലെ വിവിധ പ്രൊഡക്ടുകളെ കുറിച്ചും ഇൻഫ്ലുവൻസർ പറയുന്നുണ്ട്. ഇതിന്റെ കവറുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും എങ്ങനെയാണ് അവ ആളുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കുന്നത് എന്നുമാണ് ഇൻഫ്ലുവൻസർ പറയുന്നത്. ഒപ്പം ജപ്പാനിലെ കമ്പനികൾ അവരുടെ കസ്റ്റമർമാരെ ഭയപ്പെടുന്നുണ്ട് എന്നും ആ രീതിയിലുള്ളതാണ് അവയുടെ കവറുകൾ എന്നുമാണ് യുവാവ് പറയുന്നത്. 

Scroll to load tweet…

പിന്നീട് വീഡിയോയിൽ കാണുന്നത് ജപ്പാനിൽ നിന്നുള്ള വിവിധ ഭക്ഷണസാധനങ്ങളുടെ പാക്കറ്റുകളാണ്. അതിനകത്തുള്ള ബിസ്ക്കറ്റും കാൻഡികളും അടക്കം യുവാവ് പുറത്തുള്ള ചിത്രത്തിൽ വച്ച് നോക്കുന്നത് കാണാം. ചിത്രത്തിലുള്ള അതേ വലിപ്പമാണ് അകത്തുള്ള പ്രൊഡക്ടിനും എന്നും ഇതിൽ നിന്നും മനസിലാക്കാം. 

എന്തായാലും, രേവന്ത് ഹിമാത്‍സിം​ഗ എന്ന ഈ യൂസർ പങ്കുവച്ച വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെയാണ് പാക്കറ്റിൽ സാധനങ്ങളെത്തുന്നത് എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 

എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം