വളരെ അധികം പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടിരിക്കുന്നത്. കുട്ടിയുടെ ശസ്ത്രക്രിയ വിജയമായിരിക്കട്ടെ എന്നും എത്രയും പെട്ടെന്ന് അവന്റെ അസുഖമെല്ലാം ഭേദമാവട്ടെ എന്നും പലരും കമന്റ് നൽകി.

എല്ലാ മനുഷ്യരുടേയും ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം എപ്പോഴും ഹാപ്പിയായിട്ടിരിക്കാൻ സാധിച്ചെങ്കിൽ എന്നായിരിക്കും. എന്നാൽ, എല്ലാവർക്കും അത് സാധിച്ചു എന്ന് വരില്ല. പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും മനുഷ്യർക്ക് ക‌ടന്നു പോകേണ്ടി വരും. ആ സമയത്ത് സന്തോഷമായിട്ടിരിക്കാൻ ശ്രമിച്ചാലും ചിലപ്പോൾ സാധിക്കണം എന്നില്ല. ആ നേരം ചിലപ്പോൾ നാം തകർന്ന് പോകും, നമ്മുടെ എല്ലാ സന്തോഷവും കെട്ടുപോകും. അവിടെയാണ് ഈ വീഡിയോയിലുള്ള കുഞ്ഞ് വ്യത്യസ്തനാകുന്നത്. ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന ഒരു സർജറിക്ക് മുമ്പായി നൃത്തം ചെയ്യുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. 

People Magazine ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കുട്ടി ആരാണ് എന്ന് തിരിച്ചറിഞ്ഞില്ല എങ്കിലും ഹൃദയത്തിനും നട്ടെല്ലിനും നീണ്ട ഒരു ശസ്ത്രക്രിയയാണ് കുട്ടിക്ക് ചെയ്യാൻ പോകുന്നത് എന്നാണ് കരുതുന്നത്. കുട്ടി ആശുപത്രിയിലെ ഓരോ സ്റ്റാഫിന്റെയും അടുത്ത് പോകുന്നതും അവരെ നോക്കിക്കൊണ്ട് ഡാൻസ് ചെയ്യുന്നതും എല്ലാം വീഡിയോയിൽ കാണാം. കുട്ടിയുടെ ചലനങ്ങൾ ആശുപത്രി സ്റ്റാഫുകളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുന്നുണ്ട്. ചിലരെല്ലാം അവനൊപ്പം ശരീരമനക്കുന്നതും കാണാം. 

View post on Instagram

വളരെ അധികം പേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടിരിക്കുന്നത്. കുട്ടിയുടെ ശസ്ത്രക്രിയ വിജയമായിരിക്കട്ടെ എന്നും എത്രയും പെട്ടെന്ന് അവന്റെ അസുഖമെല്ലാം ഭേദമാവട്ടെ എന്നും പലരും കമന്റ് നൽകി. ആ വീഡിയോ നൽകുന്ന പൊസിറ്റീവ് വൈബ് വളരെ വലുതാണ് എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. ഇത്രയും ഊർജ്ജസ്വലനും പൊസിറ്റീവും ആയ കുട്ടിയെ അത്ര പെട്ടെന്നൊന്നും അസുഖത്തിന് കീഴ്പ്പെടുത്താനാവില്ല എന്നും പലരും പറഞ്ഞു. ഏതായാലും ചെറിയ സങ്കടങ്ങളിൽ തന്നെ തളർന്നു പോകുന്നവർ ഈ കുട്ടിയുടെ വീഡിയോ കണ്ടിരിക്കേണ്ടതാണ്.