Asianet News MalayalamAsianet News Malayalam

ആനയെ വേട്ടയാടാൻ ശ്രമിച്ച് വാലും പൊക്കി ഓടേണ്ടി വന്ന സിംഹം, വൈറലായി വീഡിയോ

എന്നാൽ, ഒടുവിൽ സിംഹത്തെ കീഴടക്കാനും ശരീരത്തിലുള്ള പിടി അയക്കാനും, അതിനെ കുറ്റിക്കാട്ടിലേക്ക് എറിയാനും ആനക്കുട്ടിയ്ക്ക് സാധിച്ചു. രണ്ട് വന്യമൃഗങ്ങളും പിന്നീട് കൂട്ട അടിയായി. 

lioness fight with elephant
Author
Thiruvananthapuram, First Published Apr 9, 2022, 10:09 AM IST

ആനകളുടെ ആജന്മശത്രുക്കളാണ് സിംഹങ്ങൾ. മനുഷ്യനെ കൂടാതെ, ആനയെ കൊല്ലാൻ തക്കശക്തിയുള്ള ഒരേയൊരു വേട്ടക്കാരൻ സിംഹമാണ്. അവ കൂട്ടത്തോടെ സഞ്ചരിച്ച് മൃഗങ്ങളെ വേട്ടയാടുന്നു. ഒരു ആനയെ കൊല്ലാൻ സാധാരണയായി ഏഴ് പെൺ സിംഹങ്ങൾ വേണ്ടിവരുമെന്നാണ് കണക്ക്. എന്നാൽ, രണ്ട് ആൺസിംഹങ്ങൾ വിചാരിച്ചാൽ മതി എളുപ്പത്തിൽ ഒരു ആനയെ കൊല്ലാം.  

അതേസമയം ആന(Elephant)യെ വേട്ടയാടാൻ ശ്രമിച്ച് ഒടുവിൽ വാലും പൊക്കി ഓടുന്ന ഒരു പെൺ സിംഹ(Lioness)ത്തിന്റെ വീഡിയോ അടുത്തിടെ വൈറലാ(Viral)യിരുന്നു. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് വീഡിയോ റെക്കോർഡ് ചെയ്തത്. വീഡിയോ ട്വിറ്ററിൽ പങ്കിട്ടതോടെയാണ് അത് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ഒരു വന്യജീവി ഫോട്ടോഗ്രാഫർ തന്റെ ജീപ്പിന് സമീപം നടന്ന ആനയും പെൺസിംഹവും തമ്മിലുള്ള തീവ്രമായ പോരാട്ടം റെക്കോർഡു ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ, ആനയുടെ മുകളിൽ ഒരു സിംഹക്കുട്ടി ഇരിക്കുന്നത് കാണാം. അവളുടെ പല്ലുകൾ ആനയുടെ ചെവിൽ കൊരുത്തിരിക്കുന്നു. ആന വേദനകൊണ്ട് പുളയുന്നതും, ശക്തി ഉപയോഗിച്ച് പെൺസിംഹത്തെ കുടഞ്ഞിടാൻ ശ്രമിക്കുന്നതും നമുക്ക് കാണാം. പക്ഷേ, അവൾ കൂടുതൽ വീര്യത്തോടെ ആനയുടെ മേൽ തൂങ്ങിക്കിടന്ന് ശരീരം കടിക്കാൻ ശ്രമിക്കുന്നു. ആനക്കുട്ടി വേദന കൊണ്ട് അലറുകയും മുറിവേറ്റതായി കാണപ്പെടുകയും ചെയ്യുന്നു.

എന്നാൽ, ഒടുവിൽ സിംഹത്തെ കീഴടക്കാനും ശരീരത്തിലുള്ള പിടി അയക്കാനും, അതിനെ കുറ്റിക്കാട്ടിലേക്ക് എറിയാനും ആനക്കുട്ടിയ്ക്ക് സാധിച്ചു. രണ്ട് വന്യമൃഗങ്ങളും പിന്നീട് കൂട്ട അടിയായി. ഈ വീഡിയോ 3,100 -ലധികം ആളുകൾ കണ്ട് കഴിഞ്ഞു. ഇതുപോലുള്ള നിരവധി രസകരമായ വിഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നുണ്ട്. അതിലൊന്ന് കൂട്ടത്തിൽ നിന്ന് അൽപ്പം അകലെയായി പോയ ഒരു പോത്തിനെ വേട്ടയാടാൻ കുറച്ച് പെൺസിംഹങ്ങൾ നടത്തുന്ന ശ്രമങ്ങളാണ്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാടിന്റെ മൂലയിൽ ഒരു കൂട്ടം പോത്തുകൾ വിഹരിക്കുന്നത് കാണാം. അവയുടെ ഏറ്റവും പുറകിലായി ഒരു പോത്ത് കയറ്റം കയറാൻ സാധിക്കാതെ പ്രയാസപ്പെട്ട് നിൽക്കുന്നു. പാത്തുംപതുങ്ങിയും നിന്ന ഒരുകൂട്ടം പെൺ സിംഹങ്ങൾ അനങ്ങാൻ കഴിയാതെ നിൽക്കുന്ന കാട്ടുപോത്തിന്റെ പുറകിലൂടെ പതുങ്ങി വന്ന് ആക്രമിക്കുന്നു. എന്നാൽ, കുറച്ചു മുന്നിലായിരുന്ന മറ്റു കാട്ടുപോത്തുകൾ പെൺസിംഹങ്ങളുടെ ആക്രമണം കണ്ടപാടേ സുഹൃത്തിന്റെ രക്ഷക്കായി പാഞ്ഞെത്തുന്നു. പെൺസിംഹം ഓടിച്ചെന്ന് ഇരയുടെ പുറത്ത് ചാടിവീഴാൻ ശ്രമിക്കുമ്പോൾ, മുഴുവൻ പോത്തുകളും രക്ഷിക്കാൻ എത്തുന്നു. തുടർന്ന്, അവർ സിംഹങ്ങളെ വിരട്ടി ഓടിക്കുന്നു. താഴെ കുടുങ്ങിപ്പോയ പോത്ത് തിരികെ കയറി തന്റെ കൂട്ടത്തിൽ ചേരുന്നതും ഒടുവിൽ വീഡിയോയിൽ കാണാം.

Follow Us:
Download App:
  • android
  • ios