"എയർപോർട്ടില്‍ ആന്‍റിയോട് വിട പറയാൻ അവൾ ഉദ്യോഗസ്ഥരോട് അനുവാദം ചോദിക്കുന്നു" എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

ഭൂമിയില്‍ ഏറ്റവും മനോഹരമായ കാഴ്ച ഒരുപക്ഷേ കുഞ്ഞുങ്ങളുടെ കളിയും ചിരിയും ഒക്കെ ആയിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ രസകരമായ ചില വീഡിയോകള്‍(video) എളുപ്പത്തില്‍ വൈറലാവാറുണ്ട്(viral). ഇവിടെ ഒരു കുഞ്ഞിന്‍റെ വീഡിയോ അതുപോലെ വൈറലാവുകയാണ്. 

വീഡിയോയില്‍ ഒരു ചെറിയ പെണ്‍കുഞ്ഞിനെ കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്‍റെ ആന്‍റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് കരുതുന്നു. വീഡിയോയിൽ, സുന്ദരിയായ പെൺകുട്ടി രണ്ട് എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ നടക്കുന്നതായി കാണാം. 

ആന്‍റിയെ കാണാൻ അവരുടെ അനുമതി തേടാൻ അവൾ ഒരു നിമിഷം കാത്തിരുന്നു, എന്നിട്ട് ആന്‍റിയുടെ അടുത്തേക്ക് ഓടി. കൊച്ചുകുട്ടി ആന്‍റിയെ വിളിക്കുമ്പോൾ അവൾ തിരിഞ്ഞ് അവളെ കെട്ടിപ്പിടിക്കാൻ ഓടിവന്നു. "എയർപോർട്ടില്‍ ആന്‍റിയോട് വിട പറയാൻ അവൾ ഉദ്യോഗസ്ഥരോട് അനുവാദം ചോദിക്കുന്നു" എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നത്. ഇന്നത്തെ ദിവസത്തെ സന്തോഷം എന്നും എന്തൊരു ക്യൂട്ടാണ് എന്നുമൊക്കെ ആളുകള്‍ കമന്‍റ് ചെയ്യുന്നു. 

വീഡിയോ കാണാം:

Scroll to load tweet…