പെൺകുട്ടി സ്വർണ നിറത്തിലുള്ള ഗിഫ്റ്റ് പേപ്പർ വെട്ടി കറുത്ത നിറത്തിലുള്ള ടോപ്പിന് മുകളിൽ വയ്ക്കുന്നത് കാണാം. പിന്നീട് കിയാരയുടെ വസ്ത്രത്തിൽ ഉള്ളതുപോലെ അതിൽ ഒരു ചെയിനും പിടിപ്പിക്കുന്നുണ്ട്.
വളരെ രസകരങ്ങളായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതിൽ കുട്ടികളുടെ ക്യൂട്ട് ആൻഡ് ഫണ്ണി വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അതുപോലെ ഒരുപാട് ആരാധകരുള്ള ഒരു മിടുക്കിക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഈ പെൺകുട്ടി കിയാര അദ്വാനിയുടെ മെറ്റ് ഗാല ലുക്ക് റിക്രിയേറ്റ് ചെയ്യുന്നതാണ്.
വീഡിയോയുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് ഗുനിത് കൗർ എന്ന യൂസറാണ്. വീഡിയോയിൽ ഒരു കറുത്ത ടോപ്പും ഒരു ഗിഫ്റ്റ് പേപ്പറും കൊണ്ട് എങ്ങനെയാണ് കിയാര അദ്വാനിയുടെ സ്റ്റൈൽ അവൾ റിക്രിയേറ്റ് ചെയ്യുന്നത് എന്നാണ് കാണിക്കുന്നത്.
വീഡിയോയിൽ, പെൺകുട്ടി ആദ്യം തന്നെ അമ്മയോട് പൈസ വാങ്ങുന്നതാണ് കാണുന്നത്. പിന്നീട്, അടുത്തുള്ള കടയിൽ പോയി ഒരു കറുത്ത ടോപ്പ് വാങ്ങുന്നത് കാണാം. പിന്നെ കാണുന്നത് അടുത്തുള്ള മറ്റൊരു കടയിൽ നിന്നും ഗിഫ്റ്റ് പേപ്പർ വാങ്ങുന്നതാണ്. 'സൂപ്പര്‍ഫൈന്‍: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈല്‍' എന്നതായിരുന്നു മെറ്റ് ഗാലയുടെ ഈ വർഷത്തെ തീം. നിറവയറുമായിട്ടാണ് കിയാര അദ്വാനി മെറ്റ് ഗാലയിലെത്തിയത്.
എന്തായാലും, പെൺകുട്ടി സ്വർണ നിറത്തിലുള്ള ഗിഫ്റ്റ് പേപ്പർ വെട്ടി കറുത്ത നിറത്തിലുള്ള ടോപ്പിന് മുകളിൽ വയ്ക്കുന്നത് കാണാം. പിന്നീട് കിയാരയുടെ വസ്ത്രത്തിൽ ഉള്ളതുപോലെ അതിൽ ഒരു ചെയിനും പിടിപ്പിക്കുന്നുണ്ട്. വസ്ത്രത്തിൽ തീർന്നില്ല, അവൾ മേക്കപ്പിടുകയും മുടി ഒരുക്കുകയും ചെയ്യുന്നുമുണ്ട്.
എന്തായാലും, ഗിഫ്റ്റ് പേപ്പർ കൊണ്ട് കിയാര അദ്വാനിയുടെ മെറ്റ് ഗാല ലുക്ക് റീക്രിയേറ്റ് ചെയ്ത മിടുക്കിയുടെ വീഡിയോയ്ക്ക് വൻ വ്യൂ ആണ്. 20 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും. എന്തൊരു ക്യൂട്ടാണ് എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.


