വീഡിയോയിൽ കുട്ടികൾ തങ്ങൾക്ക് വേണ്ടിയും പ്രിൻസിപ്പലിന് വേണ്ടിയും ചായ തയ്യാറാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. വീഡിയോയിൽ കുറച്ച് കുട്ടികൾ നിൽക്കുന്നത് കാണാം.

അത്യാവശ്യം ജീവിതത്തിൽ വേണ്ട ചില കാര്യങ്ങളിൽ അറിവുണ്ടാകുന്നത് വളരെ നല്ല കാര്യമാണ് അല്ലേ? താമസിക്കുന്ന സ്ഥലങ്ങളൊക്കെ വൃത്തിയായി സൂക്ഷിക്കുക, അവരവർ ധരിച്ചിരിക്കുന്ന തുണികൾ അലക്കിയുണക്കിയെടുക്കുക, അത്യാവശ്യം വേണ്ട ചില പാചകങ്ങൾ അറിയുക എന്നിവയൊക്കെ അതിൽ പെടുന്നു. 

എന്നാൽ, നമ്മുടെ നാട്ടിൽ മിക്കവാറും കുട്ടികളെ ഇതൊന്നും പഠിപ്പിക്കാറോ പരിശീലിപ്പിക്കാറോ ഇല്ല. പ്രത്യേകിച്ചും ആൺകുട്ടികളെ. എന്നാൽ, ഇതിൽ നിന്നും വിപരീതമായിട്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് ഇന്ത്യ കൾച്ചറൽ ഹബ്ബ് എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് എൽകെജിയിൽ പഠിക്കുന്ന കുട്ടികൾ ചായ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നതാണ്. Anil Chowdhary എന്ന യൂസറാണ് ഇതിന്റെ വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 

വീഡിയോയിൽ കുട്ടികൾ തങ്ങൾക്ക് വേണ്ടിയും പ്രിൻസിപ്പലിന് വേണ്ടിയും ചായ തയ്യാറാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. വീഡിയോയിൽ കുറച്ച് കുട്ടികൾ നിൽക്കുന്നത് കാണാം. അവർക്ക് മുന്നിലായി ചായ ഉണ്ടാക്കാനുള്ള കാര്യങ്ങളെല്ലാം റെഡിയാണ്. പിന്നീട്, അതിൽ ഒരു കുട്ടി സ്റ്റൗവിലേക്ക് ചായ വയ്ക്കാനുള്ള പാത്രം എടുത്തുവയ്ക്കുന്നത് കാണാം. 

View post on Instagram

മറ്റൊരു കുട്ടി ആ പാത്രത്തിലേക്ക് വെള്ളമൊഴിക്കുന്നതാണ് അടുത്തതായി കാണുന്നത്. പിന്നീട് പാത്രം അടച്ചു വയ്ക്കുന്നു. വെള്ളം തിളയ്ക്കുമ്പോൾ ഓരോ കുട്ടികളായി ചായപ്പൊടി, പഞ്ചസാര തുടങ്ങി ഒരു ചായ തയ്യാറാക്കുന്നതിന് എന്തൊക്കെയാണോ വേണ്ടത് അതെല്ലാം വെള്ളത്തിലേക്ക് ഓരോന്നായി ഇടുന്നതാണ് കാണുന്നത്. 

എല്ലാ കുട്ടികളും ചായ തയ്യാറാക്കുന്നതിൽ പങ്കാളികളാകുന്നുണ്ട്. ഏതായാലും, വീഡിയോ വൈറലായതിന് പിന്നാലെ അനേകങ്ങളാണ് അതിന് കമന്റുകളുമായി എത്തിയത്. ഈ വീഡിയോ കാണാൻ എന്തൊരു ക്യൂട്ടാണ് എന്നാണ് മിക്കവരും കമന്റ് നൽകിയത്. ഒപ്പം ഇതുപോലെയുള്ള കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്നും മിക്കവരും കമന്റിൽ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം