Asianet News MalayalamAsianet News Malayalam

ഓഡി കാറിൽ പോയി ചീര വിറ്റ മലയാളി കർഷകൻ, വീഡിയോ വൈറൽ, കാണാം

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയെ ആകർഷിച്ചു. എട്ട് മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

Malayali farmer known as variety farmer arriving in Audi A4 and selling red spinach rlp
Author
First Published Sep 30, 2023, 3:53 PM IST

ദിവസവും അനേകം അനേകം വീഡിയോകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത്. അതിലിപ്പോൾ ഏറ്റവും ഒടുവിലായി ഒരു മലയാളി കർഷകന്റെ വീഡിയോയാണ് വൈറലാവുന്നത്. ഓഡി കാറിൽ പോയി റോഡരികിൽ പച്ചക്കറി വിൽക്കുന്ന കർഷകനാണ് വീഡിയോയിൽ. 

സുജിത്ത് എസ് പി എന്നയാളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'വെറൈറ്റി ഫാർമർ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പരിചിതനാണ് സുജിത്ത്. വീഡിയോയിൽ ആദ്യം കാണുന്നത് സുജിത്ത് ചീര പറിച്ചെടുക്കുന്നതാണ്. പിന്നീട് അദ്ദേഹം സ്റ്റൈലിൽ തന്റെ ഓഡി കാറിൽ വന്നിറങ്ങുന്നു. പിന്നാലെ ഉടുത്തിരിക്കുന്ന മുണ്ടൊക്കെ മാറ്റി ഷോർട്ട്‍സിൽ നിൽക്കുന്നതാണ് കാണുന്നത്. ശേഷം ചെരുപ്പഴിച്ച് വയ്ക്കുന്നു. പിന്നാലെ, അവിടെ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നിന്നും തന്റെ ചീരക്കെട്ട് എടുക്കുകയും വഴിയരികിൽ സുജിത്ത് നേരത്തെ വിരിച്ചിരിക്കുന്ന മാറ്റിൽ വച്ച ശേഷം അവ വിൽക്കാൻ തയ്യാറാവുകയും ചെയ്യുന്നു. 

അറിയുമോ ചുവന്ന ചീരയുടെ ഈ ഗുണങ്ങൾ?

'ഓഡി കാറിൽ‌ പോയി ചീര വിറ്റപ്പോൾ' എന്ന് സുജിത്ത് തന്റെ ഇൻസ്റ്റ​ഗ്രാം വീഡിയോയ്ക്ക് കാപ്ഷനും നൽകിയിട്ടുണ്ട്. ചീരയെല്ലാം വിറ്റ് തീർന്നപ്പോൾ പഴയത് പോലെ തന്നെ മാറ്റും മടക്കി നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ വയ്ക്കുന്നു. പിന്നാലെ, മുണ്ടും ചെരിപ്പും ഒക്കെ ധരിച്ച് വന്നത് പോലെ തന്നെ തന്റെ ഓഡി കാറിൽ കയറുകയും തിരികെ പോവുകയും ചെയ്യുകയാണ്. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയെ ആകർഷിച്ചു. എട്ട് മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. അനവധി പേർ വീഡിയോയ്ക്ക് വ്യത്യസ്തമായ കമന്റുകളും നൽകിയിട്ടുണ്ട്. 'ചേട്ടൻ സൂപ്പറാ...ഒരു മടിയും ഇല്ലാതെ എങ്ങനെ കഷ്ടപ്പെട്ട് കൃഷി ചെയ്തു വിളവെടുത്ത് കാശുണ്ടാക്കി ഇങ്ങനെ പൊളിയായി ജീവിക്കുന്നത് കാണുമ്പോൾ തന്നെ എന്നാ സന്തോഷവാ.. ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാവട്ടെ' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. സമാനമായ അനേകം കമന്റുകളും വീഡിയോയ്ക്ക് വന്നു. 

Follow Us:
Download App:
  • android
  • ios