23.8 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഒരാൾ പറഞ്ഞിരിക്കുന്നത് 'ചീങ്കണ്ണിയേയും മുതലയേയും ഒരു തരത്തിലും വീട്ടിൽ വളർത്തരുത്, നിങ്ങൾക്ക് യാതൊരു തരത്തിലുള്ള സുരക്ഷയും ഉണ്ടായിരിക്കില്ല' എന്നാണ്.

പലതരം ജീവികളെ പെറ്റുകളായി ദത്തെടുക്കുന്ന അനേകം പേരുണ്ട്. വിദേശരാജ്യങ്ങളിലാണെങ്കിൽ പാമ്പിനെയും മുതലയേയും ഒക്കെ വളർത്തുന്നവരുണ്ട്. എന്തായാലും, അബദ്ധത്തിൽ ഒരു കുഞ്ഞുമുതലയെ പിടിച്ചുപോയ യുവാവ് അതിനെ ദത്തെടുത്ത് വളർത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ആകർഷിക്കുന്നത്. 

യുവാവിന്റെ ഈ അസാധാരണമായ പെറ്റിനെ കണ്ട് ഇപ്പോൾ പലരും അന്തംവിട്ട് നിൽക്കുകയാണ്. ഒരു കുഞ്ഞായി തന്റെ കയ്യിൽ കിട്ടിയ മുതല വളർന്ന് വലിയൊരു മുതലയാവുന്നത് വരെയുള്ള രം​ഗങ്ങൾ ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. യുവാവിന്റെ ഫിഷിം​ഗ് ഹുക്കിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ മുതലയേയാണ് യുവാവ് പെറ്റ് ആയി വളർത്താൻ ആരംഭിച്ചത്. 

Figen എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ യുവാവ് തന്റെ ഫിഷിം​ഗ് ഹുക്കിൽ കുടുങ്ങിയിരിക്കുന്ന മുതലക്കുഞ്ഞിനെ കയ്യിലെടുക്കുന്നതാണ് കാണുന്നത്. വളരെ വാത്സല്യത്തോടെയാണ് യുവാവ് മുതലയോട് ഇടപഴകുന്നത്. മുതലയുടെ ദേഹം വൃത്തിയാക്കിക്കൊടുക്കുന്നതും അതിനെ താലോലിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. 

മുതലയുടെ വളർച്ചയുടെ ഘട്ടങ്ങളും വീഡിയോയിൽ വ്യക്തമാണ്. വളരെ കുഞ്ഞായിരിക്കുന്നിടത്ത് നിന്നും അത് അല്പം വളർന്നതും യുവാവ് അതിന് വസ്ത്രം ധരിപ്പിച്ച് കൊടുക്കുന്നതും മുതല യുവാവിന്റെ പുറത്തിരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. 

Scroll to load tweet…

23.8 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. ഒരാൾ പറഞ്ഞിരിക്കുന്നത് 'ചീങ്കണ്ണിയേയും മുതലയേയും ഒരു തരത്തിലും വീട്ടിൽ വളർത്തരുത്, നിങ്ങൾക്ക് യാതൊരു തരത്തിലുള്ള സുരക്ഷയും ഉണ്ടായിരിക്കില്ല' എന്നാണ്. മറ്റ് പലരും സമാനമായ കമന്റുകൾ വീഡിയോയ്ക്ക് നൽകി. എന്നാൽ മറ്റ് ചിലർ യുവാവ് എങ്ങനെ ഈ മുതലയെ ഇങ്ങനെ വസ്ത്രം ധരിപ്പിച്ച് അടിപൊളിയാക്കി എന്നാണ് ആശ്ചര്യപ്പെട്ടത്. 

വായിക്കാം: 'സർവീസ് കഴിഞ്ഞ കാർ പോലെ'; 40 ദിവസം ഓറഞ്ച് ജ്യൂസ് മാത്രം കുടിച്ച് ജീവിച്ച സ്ത്രീക്ക് സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം