Asianet News MalayalamAsianet News Malayalam

'ഇനിയൊരിക്കലും ഈ കള്ളൻ ഒരു ഇന്ത്യൻ കടയിൽ കയറില്ലെ'ന്ന് കമന്റ്, വടിയെടുത്ത് അടിയോടടി, വീഡിയോ

കള്ളൻ അതൊന്നും തന്നെ ​ഗൗനിക്കുന്നില്ല. അയാൾ പിന്നെയും സാധനങ്ങളെടുക്കുന്നത് തുടരുകയാണ്. പെട്ടെന്ന് ഒരാൾ അങ്ങോട്ട് വന്ന് അയാളെ തടയുന്നു. കള്ളൻ നിലത്ത് വീഴുന്നതും കാണാം. അപ്പോഴാണ് അടുത്ത ആളുടെ എൻട്രി. 

man attacking a thief with laathi in indian store viral video
Author
First Published Aug 25, 2024, 12:45 PM IST | Last Updated Aug 25, 2024, 12:45 PM IST

നമ്മുടെ വീട്ടിലോ കടയിലോ ഒക്കെ കള്ളന്മാർ കയറി കണ്ടതെല്ലാം കൺമുന്നിൽ നിന്നെടുത്തു കൊണ്ടു പോകുന്നു. പ്രതികരിക്കണം, അവരെ തടയണം എന്നൊക്കെ തോന്നിയാലും ഭയമോ, പരിഭ്രമമോ ഒക്കെ കാരണം അതിന് കഴിയണം എന്നില്ല. എന്നാൽ, ഒരു ഇന്ത്യൻ ​ഗ്യാസ് സ്റ്റേഷനിൽ കയറിയ കള്ളന് കണക്കിന് കിട്ടിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീ‍ഡിയോയിൽ കാണുന്നത്, ഒരു കള്ളൻ ഒരു ഇന്ത്യൻ ​ഗ്യാസ് സ്റ്റേഷനിൽ കയറുന്നതാണ്. പിന്നീട് അവിടെയുള്ള പല സാധനങ്ങളും വാരിയെടുക്കുന്നു. അപ്പോൾ പിന്നിൽ‌ നിന്നും ആരോ അത് ചെയ്യരുത്, അത് ചെയ്യരുത് എന്നും പറയുന്നത് കേൾക്കാം. എന്നാൽ, കള്ളൻ അതൊന്നും തന്നെ ​ഗൗനിക്കുന്നില്ല. അയാൾ പിന്നെയും സാധനങ്ങളെടുക്കുന്നത് തുടരുകയാണ്. പെട്ടെന്ന് ഒരാൾ അങ്ങോട്ട് വന്ന് അയാളെ തടയുന്നു. കള്ളൻ നിലത്ത് വീഴുന്നതും കാണാം. അപ്പോഴാണ് അടുത്ത ആളുടെ എൻട്രി. 

ഇയാളുടെ കയ്യിൽ ഒരു വടിയും ഉണ്ട്. വടിയുമായി വന്ന് ഇയാൾ കള്ളനെ അടിയോടടിയാണ്. അയാളുടെ കാലിലാണ് അടി മൊത്തം കൊള്ളുന്നത്. മറ്റേയാൾ കള്ളനെ നിലത്ത് തന്നെ എഴുന്നേൽക്കാൻ വിടാതെ പിടിച്ചുകിടത്തിയിട്ടുണ്ട്. തല്ല് നിർത്താനുള്ള ഒരുക്കമൊന്നും വടിയുമായി എത്തിയ ആൾക്ക് ഇല്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. എന്തായാലും, വീഡിയോ പെട്ടെന്ന് തന്നെ വൈറലായി മാറി. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

ഒരു ഇന്ത്യൻ ​സ്റ്റോറില്‍ കയറാൻ ഇനി ഒരിക്കലും ഈ കള്ളൻ ധൈര്യം കാണിക്കില്ല എന്നാണ് ചിലർ കമന്റ് നൽകിയത്. അതേസമയം, ആ ദൃശ്യം പകർത്തിയ ആളെ കുറിച്ചും നിരവധിപ്പേർ കമന്റ് നൽകിയിട്ടുണ്ട്. ഒരു കുലുക്കവും ഇല്ലാതെ ഇങ്ങനെ ഒരു സന്ദർഭത്തിലും വീഡിയോ പകർത്തിയതിനാണ് ആളുകൾ ക്യാമറാമാനെ പരാമർശിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios