നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായും എത്തി. മിക്കവരും സൂചിപ്പിച്ചത് അത് സിംഹത്തിന് പരിശീലനം നൽകുന്ന പരിശീലകനായിരിക്കാം എന്നാണ്. ഒരാൾ 'സിംഹത്തിന് ഇപ്പോൾ വിശപ്പില്ലായിരിക്കാം' എന്നാണ് കമന്റിട്ടിരിക്കുന്നത്. ഇല്ലെങ്കിൽ ഇതിനും മുമ്പ് അയാൾ സിംഹത്തിന് തീറ്റയായിട്ടുണ്ടാവും എന്നും പലരും കമന്റ് ചെയ്തു.
സിംഹ(Lion)ത്തെ എല്ലാവർക്കും പേടിയാണ്. എല്ലാവരും വളരെ അധികം ഭയക്കുന്ന മൃഗങ്ങളിലൊന്നും സിംഹം തന്നെ ആയിരിക്കും. സിംഹത്തിന്റെ അടുത്ത് ചെല്ലാൻ പോലും നമ്മളാരെങ്കിലും തയ്യാറാകുമോ? ഇല്ല അല്ലേ? എന്നാൽ വെറുമൊരു വടി ഓങ്ങി (Brandishes stick) സിംഹത്തെ ഓടിച്ച ഒരാളുടെ വീഡിയോ (video) ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
'ആനിമൽസ് പവേഴ്സ്' എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. സിംഹത്തെ ഭയപ്പെടുത്തിയ മനുഷ്യൻ എന്നും അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. യാതൊരു ഭയവും കൂടാതെയാണ് വീഡിയോയിലുള്ളയാൾ സിംഹത്തെ സമീപിക്കുന്നത്. അയാളുടെ കയ്യിൽ അധികം ചെറുതല്ലാത്ത ഒരു വടിയുമുണ്ട്. അയാൾ അത് സിംഹത്തിന് നേരെ ഓങ്ങുകയാണ്. എന്നാൽ, സിംഹം തിരികെ ആക്രമിക്കാതെ അയാളിൽ നിന്നും വടിയിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. പിന്നീട്, അത് ഓടുന്നതും ഓടി കാട്ടിലേക്ക് മറയുന്നതും വീഡിയോയിൽ കാണാം.
ഏഴ് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അമ്പതിനായിരത്തിലധികം പേർ ലൈക്ക് ചെയ്‍തിട്ടുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായും എത്തി. മിക്കവരും സൂചിപ്പിച്ചത് അത് സിംഹത്തിന് പരിശീലനം നൽകുന്ന പരിശീലകനായിരിക്കാം എന്നാണ്. ഒരാൾ 'സിംഹത്തിന് ഇപ്പോൾ വിശപ്പില്ലായിരിക്കാം' എന്നാണ് കമന്റിട്ടിരിക്കുന്നത്. ഇല്ലെങ്കിൽ ഇതിനും മുമ്പ് അയാൾ സിംഹത്തിന് തീറ്റയായിട്ടുണ്ടാവും എന്നും പലരും കമന്റ് ചെയ്തു. അതേ സമയം തന്നെ ഇത് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയാണ് എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. മറ്റൊരാൾ അഭിപ്രായപ്പെട്ടത് ഒരു സിംഹത്തെ അയാൾ അങ്ങനെ ട്രീറ്റ് ചെയ്യരുതായിരുന്നു എന്നാണ്.
നേരത്തെയും സിംഹങ്ങളുടെ പലതരത്തിലുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒരു കൂട്ടം പോത്തുകൾ ആക്രമിക്കാൻ വന്നതിനെ തുടർന്ന് ഒരു മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സിംഹത്തിന്റെ വീഡിയോ നേരത്തെ വൈറലായിട്ടുണ്ട്. പോത്തുകളെ താഴെ കാണാം. പേടി കൊണ്ട് മരത്തിൽ ഓടിക്കയറി അതിൽ പറ്റിച്ചേർന്നിരിക്കുന്ന സിംഹത്തെയും വീഡിയോയിൽ കാണാം.
