പാമ്പ് ഇയാളുടെ കയ്യിൽ നിന്നും വഴുതി നീങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചില്ല. എന്തായാലും, 36 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

പാമ്പുകളെ പേടിയുള്ളവരാണ് നമ്മിൽ പലരും. എന്നാൽ, ഇന്ന് സോഷ്യൽ മീഡിയയിൽ പാമ്പുകളുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ തന്നെ പാമ്പുകളെ നീക്കം ചെയ്യുന്ന അനേകം വീഡിയോകളും ഉണ്ടാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് ഒരാൾ ഒരു കൂറ്റൻ പെരുമ്പാമ്പിനെ വെള്ളത്തിൽ നിന്നും വലിച്ചെടുക്കുന്നതാണ്. പാമ്പ് അക്രമിക്കുമോ എന്ന് സംശയം തോന്നുമെങ്കിലും പതറി പോവാതെ യുവാവ് ആ പാമ്പിനെ പിടികൂടുന്നതിൽ വിജയിക്കുന്നുണ്ട്. 

വീഡ‍ിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് vishalsnakesaver എന്ന യൂസറാണ്. പാമ്പിനെ പിടികൂടാൻ സ്ഥിരമായി പോകുന്നയാളാണ് യുവാവ് എന്നാണ് മനസിലാക്കുന്നത്. വീഡിയോയിൽ കാണുന്നത്, ഒരു പാലത്തിന് മുകളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതാണ്. അതിന് താഴെ വെള്ളം കാണാം. വെള്ളത്തിലാണ് പാമ്പുള്ളത്. യുവാവ് പാമ്പിനെ പിടികൂടാനുള്ള വടിയുപയോ​ഗിച്ച് അതിനെ പിടിക്കാൻ ശ്രമിക്കുന്നത് കാണാം. പിന്നീട്, തന്റെ കാലിലേക്ക് പാമ്പിനെയാക്കി അതിനെ മുകളിലേക്ക് വലിച്ചിടാനാണ് ശ്രമിക്കുന്നത്. പിന്നീട്, തന്റെ കൈകൊണ്ട് അതിനെ പിടിച്ച് പാലത്തിന് മുകളിലേക്ക് കയറ്റുന്നതും കാണാം. 

View post on Instagram

അപ്പോഴെല്ലാം പാമ്പ് ഇയാളുടെ കയ്യിൽ നിന്നും വഴുതി നീങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചില്ല. എന്തായാലും, 36 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. പാമ്പ് ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോഴും ഈ യുവാവ് എങ്ങനെയാണ് ഇത്ര ശാന്തനായി ഇരിക്കുന്നത് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. യുവാവ് ഒരു പ്രൊഫഷണലായിരിക്കണം, അതിനാലാണ് ഇങ്ങനെ പാമ്പിനെ കൈകാര്യം ചെയ്തത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 

എന്തായാലും, പാമ്പിനെ പിടികൂടാൻ പരിശീലനം സിദ്ധിച്ചവർ മാത്രം തുനിയുന്നതാണ് എപ്പോഴും അപകടം സംഭവിക്കാതിരിക്കാൻ നല്ലത്. 

ശിവനേ ഇതേത് ജില്ല? അഡ്‍മിഷനെടുക്കാൻ വന്നതാണോ? കോളേജിൽ എരുമ, 2 കോടി പേർ കണ്ട വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം