വീഡിയോയിൽ കാണുന്നത് ഒരാൾ ജിറാഫ് അടക്കമുള്ള മൃഗങ്ങൾക്കിടയിൽ ഇരുന്നുകൊണ്ട് തന്റെ ഭക്ഷണം കഴിക്കുന്നതാണ്. ഒപ്പം തന്നെ ആ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും വീഡിയോയിൽ കാണാം.
മൃഗങ്ങളുടെ വീഡിയോകൾ ദിവസവും ഒരുപാട് സോഷ്യൽ മീഡിയയിൽ വൈറലായി മാററുണ്ട്. മനുഷ്യർക്ക് മൃഗങ്ങളുമായി ഇത്രയേറെ അടുത്തിടപെടാൻ സാധിക്കും എന്ന് നാം മനസിലാക്കുന്നത് ഒരുപക്ഷേ ഇങ്ങനെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതിന് പിന്നാലെ ആയിരിക്കും. അങ്ങനെ ഒരു വീഡിയോയാണ് ഇതും.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് nextfuckinglevel എന്ന യൂസറാണ്. റെഡ്ഡിറ്റിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരാൾ ജിറാഫ് അടക്കമുള്ള മൃഗങ്ങൾക്കിടയിൽ ഇരുന്നുകൊണ്ട് തന്റെ ഭക്ഷണം കഴിക്കുന്നതാണ്. ഒപ്പം തന്നെ ആ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും വീഡിയോയിൽ കാണാം. മാൻ, ജിറാഫ്, സീബ്ര തുടങ്ങിയ മൃഗങ്ങളെയാണ് ഇവിടെ കാണുന്നത്. ആ മൃഗങ്ങൾക്കിടയിൽ ഇരുന്നുകൊണ്ട് യുവാവ് ചായയോ കോഫിയോ പോലെ എന്തോ കുടിക്കുന്നത് കാണാം.
അത് കുടിക്കുന്നതിനിടയിൽ ഒരു പാത്രത്തിൽ ഭക്ഷണവുമായി മൃഗങ്ങളുടെ ഇടയിൽ നിൽക്കുന്നതും അവയും അതിൽ നിന്നും ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു.
'മിക്കവാറും ആളുകൾ ആഫ്രിക്കയിൽ നിന്നാണ് എന്ന് പറയുമ്പോൾ ഇങ്ങനെയാണ് ജീവിക്കുന്നത് എന്നാണ് കരുതുന്നത്' എന്നാണ് ചിലർ രസകരമായ കമന്റ് നൽകിയിരിക്കുന്നത്. 'ഇതൊരു ടിക്ടോക്കറായിരിക്കണം. സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാം വിശ്വസിക്കണ്ട' എന്ന് കമന്റ് നൽകിയവരും ഉണ്ട്. അതേസമയം, യുവാവ് സ്ഥിരമായി ജിമ്മിൽ പോകുന്ന ആളാണ് എന്ന് തോന്നുന്നു എന്ന് പറഞ്ഞവരും വീഡിയോയ്ക്ക് വേണ്ടി മാത്രം മൃഗങ്ങളുടെ അടുത്ത് എത്തിയതാവണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
