വീഡിയോയിൽ കാണുന്നത് യുവാവ് പാമ്പിന്റെ തലയിൽ യാതൊരു ഭയവും കൂടാതെ ഉമ്മ വയ്ക്കുന്നതാണ്. വളരെ കൂളായിട്ടാണ് യുവാവ് ഈ അപകടകരമായ പ്രവൃത്തി ചെയ്യുന്നത്.

മനുഷ്യർ ലൈക്കിനും ഷെയറിനും വേണ്ടി കാണിക്കുന്ന ചില കാര്യങ്ങൾ കണ്ടാൽ ആരായാലും അന്തംവിട്ടു പോകും. സ്വന്തം ജീവൻ തന്നെ അപകടത്തിലാവുന്ന പ്രവൃത്തികൾ ചെയ്യുന്നവരും അനേകമുണ്ട്. എത്ര തന്നെ പറഞ്ഞാലും ആളുകൾ അതിൽ നിന്ന് പിന്നോട്ട് മാറാനും പോകുന്നില്ല. അതുപോലെയാണ് പാമ്പുസ്നേഹികൾ എന്നും പറഞ്ഞ് വരുന്ന ആളുകളും. പാമ്പിന്റെ വാലിൽ പിടിച്ച് നിർത്തുക, പാമ്പുകളെ ഉമ്മ വയ്ക്കുക തുടങ്ങി എന്തെല്ലാമോ ഹോബികളാണവർക്ക്. അത്തരത്തിലുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. 

അത്തരം വീഡിയോയുടെ കമന്റുകളിൽ തന്നെ ഇങ്ങനെ അപകടം പിടിച്ച കാര്യങ്ങൾ ചെയ്യുന്നത് എന്തിനാണ് എന്ന് അനേകം പേർ ചോദിക്കാറുണ്ട്. അതേസമയം തന്നെ അതിനെ നന്നായി പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കും പഞ്ഞമൊന്നുമില്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോയും. ഒരു യുവാവ് ഒരു രാജവെമ്പാലയുടെ തലയിൽ ഉമ്മ വയ്ക്കുന്നതാണ് വീഡിയോ. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണ് രാജവെമ്പാല. മനുഷ്യരോട് ഇടയാൻ നിൽക്കില്ലെങ്കിലും വിഷമുള്ള പാമ്പാണ് ഇത്. 

വീഡിയോയിൽ കാണുന്നത് യുവാവ് പാമ്പിന്റെ തലയിൽ യാതൊരു ഭയവും കൂടാതെ ഉമ്മ വയ്ക്കുന്നതാണ്. വളരെ കൂളായിട്ടാണ് യുവാവ് ഈ അപകടകരമായ പ്രവൃത്തി ചെയ്യുന്നത്. snake_lover_narasimha എന്ന പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. അതായത് പാമ്പുസ്നേഹിയാണ് എന്ന് അർത്ഥം. വീഡിയോയുടെ കമന്റിൽ തന്നെ ആളുകൾ ഇതൊരു അപകടം പിടിച്ച പ്രവൃത്തിയാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. 

View post on Instagram

എന്തൊക്കെ പറഞ്ഞാലും വന്യജീവികൾ അപകടകാരികളാണ്. അവരെ അവരുടെ വഴിക്ക് വിടുക എന്നുള്ളതാണ് നമുക്ക് ചെയ്യാനാവുക. സോഷ്യൽ മീഡിയയിലൂടെ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് പോലും അപകടകരമാണ് എന്ന് പറയാതെ വയ്യ. 

വായിക്കാം: കോടികൾ വരെ വിലവരുന്ന മത്സ്യങ്ങൾ, ഒരെണ്ണം മതി ജീവിതം മാറിമറിയാൻ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം