'ഈ മനുഷ്യന് ഒരു മൃ​ഗത്തിന്റെ മനസ്സാണ്' എന്നാണ് ഒരു മൃ​ഗസ്നേഹി കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് ചെയ്തത്, 'തന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നു' എന്നാണ്.

ഹൃദയസ്പർശിയായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും നമ്മുടെ കൺമുന്നിലെത്താറുണ്ട്. അതുപോലെ ശ്രദ്ധ നേടുകയാണ് ഈ വീഡിയോയും. ജീവൻ നഷ്ടപ്പെട്ട ഒരു തെരുവുപൂച്ചയ്ക്ക് ഒരാൾ 'ശവസംസ്കാരം' നടത്തുന്നതാണ് വീഡിയോയിൽ കാണാനാവുക. 

വീഡിയോയിൽ ഒരു പൂച്ച ജീവൻ നഷ്ടപ്പെട്ട് വഴിയരികിൽ കിടക്കുന്നത് കാണാം. ഒരു യുവാവ് അതിന്റെ അടുത്തെത്തി പൂച്ചയെ എടുത്ത് ഒരു വെള്ളത്തുണിയിൽ പുതപ്പിക്കുകയും അതിന്റെ ശരീരം ഒരു വെള്ളത്തുണി വച്ച് പുതപ്പിക്കുകയും ചെയ്യുന്നത് കാണാം. പിന്നീട്, അവിടെ നിന്നും ആ പൂച്ചയുടെ ദേഹവുമായി യുവാവ് നടന്നു നീങ്ങുകയാണ്. സെമിത്തേരിയിൽ എത്തിയ ശേഷം അവിടെ ഒരു കുഴിയെടുത്ത് അതിൽ പൂക്കളുടെ ഇതളുകൾ വിതറുന്നതും കാണാം. 

ആ ഇതളുകളിലേക്ക് പൂച്ചയുടെ ദേഹം വയ്ക്കുകയും അതിന് മുകളിൽ ഉപ്പ് വിറുകയും ചെയ്ത ശേഷം ഒരു വെള്ളത്തുണി കൊണ്ട് ആ ദേഹം പുതപ്പിക്കുകയും വീണ്ടും പൂക്കളുടെ ഇതറുകൾ ഇടുകയും ചെയ്യുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഹൃദയസ്പർശിയായ ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. 

View post on Instagram

'ഈ മനുഷ്യന് ഒരു മൃ​ഗത്തിന്റെ മനസ്സാണ്' എന്നാണ് ഒരു മൃ​ഗസ്നേഹി കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് ചെയ്തത്, 'തന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നു' എന്നാണ്. 'ഒരു സാധാരണ ഹൃദയത്തിന് പകരം ദൈവം ഇയാൾക്ക് നൽകിയത് ഒരു ഡയമണ്ടിന്റെ ഹൃദയമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

സമാനമായ അനേകം കമന്റുകൾ വേറെയും നിരവധിപ്പേർ വീഡിയോയ്ക്ക് നൽകി. എന്തായാലും, സോഷ്യൽ മീഡിയയിൽ കണ്ട, ഹൃദയത്തെ സ്പർശിക്കുന്ന വീഡിയോ തന്നെയാണ് ഇതെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം