പിന്നീട് നടക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ്. തിരികെ എത്തിയ യുവതി കാറിന് തീ കൊടുക്കുകയാണ്.

ചില മനുഷ്യരുടെ ദേഷ്യം കൊണ്ടുണ്ടാവുന്ന അപകടങ്ങൾ വളരെ വളരെ വലുതായിരിക്കും. അതുപോലെ പെട്രോൾ പമ്പിൽ വച്ച് ഒരു യുവതി ഒരാളുടെ കാറിന് തീ കൊടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. 

സി​ഗരറ്റ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണത്രെ യുവതി ഇയാളുടെ കാറിന് തീ കൊടുത്തത്. പമ്പിൽ കാറിൽ ഇന്ധനം നിറച്ചു കൊണ്ടിരിക്കുകയായിരുന്ന ആളോടാണ് യുവതി സി​ഗരറ്റിന് ചോദിച്ചത്. എന്നാൽ, അയാൾ തന്റെ കയ്യിലില്ല എന്നോ മറ്റോ പറഞ്ഞു. പിന്നാലെ, അവൾ അയാളുടെ കാറിന് തീവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത വീഡിയോയിൽ ഒരു യുവതി പമ്പിൽ നിൽക്കുന്ന ഒരാളുടെ അടുത്തേക്ക് വരുന്നത് കാണാം. പിന്നീട്, അയാളോട് എന്തോ ചോദിക്കുന്നു. അയാൾ തിരിച്ച് എന്തോ മറുപടിയും പറയുന്നുണ്ട്. പിന്നാലെ, അവൾ തിരികെ അവിടെ നിന്നും നടന്ന് പോവുന്നു. എന്നാൽ, കുറച്ച് ദൂരം മുന്നോട്ട് നടന്ന ഉടൻ അവൾ തിരികെ വരുന്നതാണ് പിന്നെ കാണുന്നത്. 

പിന്നീട് നടക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളാണ്. തിരികെ എത്തിയ യുവതി കാറിന് തീ കൊടുക്കുകയാണ്. ആകെ പകച്ചുപോയി എങ്കിലും അയാൾ ഒട്ടും വൈകാതെ ഇന്ധനം നിറച്ചു കൊണ്ടിരുന്ന കുഴൽ കാറിൽ നിന്നും മാറ്റുന്നുണ്ട്. തീ നിലത്താകെ പടരുന്നതും വീഡിയോയിൽ കാണാം. അയാൾ ഉടനെ തന്നെ അവിടെ നിന്നും പുറത്തേക്ക് പോകുന്നു. 

Scroll to load tweet…

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. യുവതിയുടെ പ്രവൃത്തി ആളുകളെ ക്രോധം കൊള്ളിച്ചു. എത്രയും പെട്ടെന്ന് അവളെ അറസ്റ്റ് ചെയ്ത് തക്കതായ ശിക്ഷ നൽകണം എന്നായിരുന്നു ബഹുഭൂരിപക്ഷം പേരും കമന്റ് നൽകിയത്. 

വായിക്കാം: വിദ്യാർത്ഥികൾക്ക് അസൈൻമെന്റ് നൽകി, വിഷയം കേട്ടതോടെ പൊലീസെത്തി അറസ്റ്റ്, ലൈസന്‍സും പോയിക്കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം