Asianet News MalayalamAsianet News Malayalam

മനുഷ്യത്വം മരിച്ചിട്ടില്ല, കൃത്രിമശ്വാസവും മരുന്നും നൽകി, പാതിമരിച്ച ഓന്തിന് പുതുജീവനേകിയ യുവാവ്

അയാൾ അതിന് മേൽക്ക് വെള്ളം തളിക്കുന്നുണ്ട് എങ്കിലും അത് എഴുന്നേൽക്കുന്നില്ല. ഒടുവിൽ, അതിന് അയാൾ കൃത്രിമശ്വാസം നൽകുന്നതും അതിനെ തലോടുന്നതും ഒക്കെ വീഡിയോയിൽ കാണാം.

man saves Chameleons life by giving mouth to mouth breathing rlp
Author
First Published Oct 12, 2023, 10:42 PM IST

നാം നടന്നു പോകുന്ന വഴിയിൽ മരിക്കാറായി കിടക്കുന്ന ഒരു ജീവിയെ കണ്ടാൽ നമ്മളെന്ത് ചെയ്യും? ചിലർ അതിനെ നോക്കും ചിലർ നോക്കുക പോലും ചെയ്യാതെ നടന്നു നീങ്ങും. എന്നാൽ, അതിനെ സഹായിക്കണമെന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആ​ഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും അതിനെ സഹായിക്കുകയും ചെയ്യുന്നവർ വളരെ വളരെ കുറവായിരിക്കും അല്ലേ? 

എന്നാൽ, ഈ ലോകത്ത് മനുഷ്യത്വം പൂർണമായും മരിച്ചു പോയിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്ത നിമിഷം ജീവനറ്റുപോയേക്കാം എന്ന അവസ്ഥയിൽ കിടക്കുന്ന ഒരു ഓന്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു യുവാവാണ് വീഡിയോയിൽ. ഓന്തിനെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അതിന് കൃത്രിമശ്വാസവും സിപിആറും ഒക്കെ നൽകുകയാണ് യുവാവ്. 

വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് യുവാവ് ഒരു കുറ്റിക്കാട്ടിൽ നിന്നും ഏറെക്കുറെ മരിക്കാറായ ഓന്തിനെ കണ്ടെത്തുന്നതാണ്. അയാൾ അതിന് മേൽക്ക് വെള്ളം തളിക്കുന്നുണ്ട് എങ്കിലും അത് എഴുന്നേൽക്കുന്നില്ല. ഒടുവിൽ, അതിന് അയാൾ കൃത്രിമശ്വാസം നൽകുന്നതും അതിനെ തലോടുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഒടുവിൽ ഓന്ത് ശ്വസിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. എന്നാൽ, ശ്വസിക്കാൻ തുടങ്ങിയ ഉടനെ അതിനെ അവിടെ ഉപേക്ഷിച്ച് പോകുന്നതിന് പകരം അതിന് മരുന്ന് നൽകുകയും ചെയ്യുന്നുണ്ട് യുവാവ്. ഒടുവിൽ, മരണത്തിൽ നിന്നും രക്ഷപ്പെട്ട ഓന്തിനെ അയാൾ ഒരു ചെടിയുടെ മുകളിൽ ഇറക്കി വിടുന്നതും കാണാം. 

വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. അനേകം പേർ യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ചു. മനുഷ്യത്വം മരിച്ചിട്ടില്ല എന്നും ഒത്തിരിപ്പേർ അഭിപ്രായപ്പെട്ടു. 

വായിക്കാം: ഒറ്റക്കൈ കൊണ്ട് അവൻ സ്നേഹം ചേർത്ത് തുന്നിയെടുത്തത് കുഞ്ഞുപെങ്ങൾക്കൊരു പുതപ്പ്, ഹൃദയം തൊടുന്ന വീഡിയോ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

Follow Us:
Download App:
  • android
  • ios