അദ്ദേഹം ശരിക്കും നമുക്ക് പ്രചോദനം തന്നെ ആണ് എന്ന് പറഞ്ഞവരും ഒരുപാടുണ്ട്. എന്നാൽ, ഈ പ്രായത്തിലും അദ്ദേഹത്തിന് ജോലി ചെയ്യേണ്ടുന്ന അവസ്ഥയെങ്ങനെ ഉണ്ടായി എന്ന് ചോദിച്ചവരും ഉണ്ട്.

നൂറാം വയസിൽ നിങ്ങൾ എന്ത് ചെയ്യുകയായിരിക്കും? അത്രയും വയസ് വരെ ജീവിച്ചിരിക്കുമോ എന്ന് പോലും ഉറപ്പില്ല എന്നാണോ പറയുന്നത്? അങ്ങനെ ആണെങ്കിൽ ഈ വീഡിയോ നിങ്ങൾ ഉറപ്പായും കാണണം. പ്രായം വെറും ഒരു നമ്പർ മാത്രമാണ് എന്നതിന് ഇതിലും വലിയൊരു തെളിവ് വേണ്ടി വരില്ല. 

Mani എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 108 -ാമത്തെ വയസ്സിലും തന്റെ വണ്ടിയിൽ എത്തി പച്ചക്കറി വിൽക്കുന്ന ഒരാളെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഇപ്പോഴും വളരെ ആരോഗ്യത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് അദ്ദേഹം തന്റെ ജോലി ചെയ്യുന്നത്. 

വീഡിയോയുടെ ക്യാപ്‌ഷനിൽ പറയുന്നത് അനുസരിച്ച് മോഗയിൽ വെച്ചാണ് ഈ 108 കാരന്റെ വീഡിയോ പകർത്തിയിരിക്കുന്നത്. ഉള്ളിയും ഉരുളക്കിഴങ്ങുമാണ് അദ്ദേഹം വിൽക്കുന്നത്. വീഡിയോയിൽ അദ്ദേഹത്തിന്റെ മുന്നിലുള്ള വണ്ടിയിൽ ഉള്ളിയും ഉരുളക്കിഴങ്ങും വച്ചിരിക്കുന്നതായി കാണാം. ഈ പ്രായത്തിലും എത്രമാത്രം ഊർജ്ജസ്വലനായി ജോലി ചെയ്യുകയാണ് അദ്ദേഹം എന്നത് വീഡിയോയിൽ നിന്നും മനസിലാകും. ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് അദ്ദേഹം എന്നും ക്യാപ്‌ഷനിൽ പറയുന്നുണ്ട്.

View post on Instagram

വീഡിയോയിൽ ഈ 108 -കാരൻ വളരെ ആത്‍മവിശ്വാസത്തോടെ തന്റെ വയസ്സിനെ കുറിച്ച് പറയുന്നതും വളരെ കരുത്തോടെ ഇരിക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റ്‌ നൽകിയിട്ടുണ്ട്. അദ്ദേഹം വലിയ ബഹുമാനം അർഹിക്കുന്നു എന്ന് കമന്റ്‌ നൽകിയവർ ഉണ്ട്. 

അദ്ദേഹം ശരിക്കും നമുക്ക് പ്രചോദനം തന്നെ ആണ് എന്ന് പറഞ്ഞവരും ഒരുപാടുണ്ട്. എന്നാൽ, ഈ പ്രായത്തിലും അദ്ദേഹത്തിന് ജോലി ചെയ്യേണ്ടുന്ന അവസ്ഥയെങ്ങനെ ഉണ്ടായി എന്ന് ചോദിച്ചവരും ഉണ്ട്. അതുപോലെ അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ താല്പര്യമുണ്ട് എന്ന് പറ‍ഞ്ഞ് മുന്നോട്ട് വന്നവരും ഒരുപാടുണ്ട്. 

'ഞാൻ ജോലി ചെയ്യും, പക്ഷേ യാചിക്കില്ല'; 500 രൂപ നീട്ടി യുവാവ്, വൈറലായി പപ്പടം വിൽക്കുന്ന ബാലന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം