അയാള്‍ക്ക് വഴി മനസിലാകുന്നില്ലെന്ന് മനസിലായതോടെ മുകളില്‍ നില്‍ക്കുന്ന ആളുകളും ആകെ പരിഭ്രാന്തരായി. അവര്‍ ഇയാളെ സഹായിക്കാനും ജീവനോടെ ഇപ്പുറത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. 

എപ്പോഴെങ്കിലും തണുത്ത് മരവിച്ചിരിക്കുന്ന ഒരു തടാകത്തില്‍(Frozen lake) മുങ്ങിക്കുളിക്കണമെന്നും നീന്തണമെന്നുമുള്ള ആഗ്രഹം തോന്നിയിട്ടുണ്ടോ? ഈ വീഡിയോ കണ്ടാല്‍ മതി പിന്നെയൊരിക്കലും അങ്ങനെയൊരാഗ്രഹം തോന്നുമെന്ന് തോന്നുന്നില്ല. സ്ലൊവാക്യ(Slovakia)യിൽ ഒരാൾ മഞ്ഞുമൂടിയ തടാകത്തിലേക്ക് നീന്താൻ വേണ്ടി ചാടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാല്‍, സംഗതി അയാള്‍ പ്ലാന്‍ ചെയ്‍തത് പോലെയൊന്നുമല്ല നടന്നത്. 

ബോറിസ് ഒറവെക് എന്നയാളാണ് തണുത്തുമരവിച്ചിരിക്കുന്ന തടാകത്തിലേക്ക് ഇറങ്ങിയത്. മഞ്ഞുപാളികള്‍ക്കിടയില്‍ തീര്‍ത്ത ഒരു ദ്വാരത്തിലൂടെയാണ് അയാള്‍ വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങുന്നത്. എന്നാല്‍, അധികം വൈകാതെ അയാള്‍ നീന്താന്‍ കഴിയാതെ സമ്മര്‍ദ്ദത്തിലാവുന്നത് കാണാം. പിന്നീട്, 31 വയസുകാരനായ ഈ യുവാവ് ശ്വാസം കിട്ടാതെ അങ്കലാപ്പിലാകുന്നതും വഴി മനസിലാകാതെ പകച്ചുപോകുന്നതും കാണാം. 

അയാള്‍ക്ക് വഴി മനസിലാകുന്നില്ലെന്ന് മനസിലായതോടെ മുകളില്‍ നില്‍ക്കുന്ന ആളുകളും ആകെ പരിഭ്രാന്തരായി. അവര്‍ ഇയാളെ സഹായിക്കാനും ജീവനോടെ ഇപ്പുറത്തേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. പിന്നീട്, അവര്‍ അയാള്‍ക്ക് മുകളിലൂടെ വഴി കാണിച്ചു കൊടുക്കുകയും അയാള്‍ അതുവഴി തിരികെ നീന്തുകയുമാണ്. പിന്നീട്, ഒരുവിധത്തില്‍ അയാള്‍ തിരികെയെത്തുന്നു. 

കാണാന്‍ തന്നെ ഭയവും ബുദ്ധിമുട്ടും തോന്നുന്ന വീഡിയോ എന്നാണ് പലരും ഇതിന് കമന്‍റ് ഇട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ബയോ അനുസരിച്ച്, ഒറവെക്, ബോൾ ഹോക്കിയിൽ നാല് തവണ ലോക ചാമ്പ്യൻ, റെഡ് ബുൾ ഐസ് ക്രോസ് അത്‌ലറ്റ്, ക്രോസ് ഫിറ്റ് അത്‌ലറ്റ് ഒക്കെ ആണെന്നാണ് മനസിലാവുന്നത്. 

View post on Instagram