വീഡിയോയിൽ യുവാവ് ഡാൻസ് ചെയ്യുന്നത് കാണാം. കൂടെയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കാലുകൾ രണ്ടും കൃത്രിമക്കാലുകളാണ് എന്നത് കാണുമ്പോഴാണ് ശരിക്കും നമുക്ക് അതിശയവും യുവാവിനോട് ബഹുമാനം കൂടുകയും ഒക്കെ ചെയ്യുക. 

ജീവിതത്തിൽ ചെറിയ എന്തെങ്കിലും തിരിച്ചടികൾ നേരിടുമ്പോഴോ തടസം നേരിടുമ്പോഴോ ഒക്കെ തളർന്നു പോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, എല്ലാത്തിനേയും പൊസിറ്റീവായി കണ്ട്, ചുറ്റുമുള്ളവർക്കെല്ലാം ഊർജ്ജം പകർന്ന് തങ്ങളുടെ ജീവിതം മനോ​ഹരമായി മുന്നോട്ട് കൊണ്ടുപോകുന്ന അനേകം പേരും നമുക്ക് ചുറ്റുമുണ്ട്. ശരിക്കും ഈ ജീവിതത്തിൽ നമുക്ക് ഒരുപാട് പ്രചോദനമായിത്തീരുന്ന മനുഷ്യരായിരിക്കും അവർ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

കൃത്രിമക്കാലുകളുമായി അതിമനോഹരമായി ഡാൻസ് ചെയ്യുകയും കുട്ടികളെ ഡാൻസ് പരിശീലിപ്പിക്കുകയും ചെയ്യുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. അബ്ലു രാജേഷ് (ablurajesh_) എന്ന ഇൻസ്റ്റ​ഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ആളുകളുടെ മനം നിറച്ചിരിക്കുന്നത്. 

വീഡിയോയിൽ യുവാവ് ഡാൻസ് ചെയ്യുന്നത് കാണാം. കൂടെയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കാലുകൾ രണ്ടും കൃത്രിമക്കാലുകളാണ് എന്നത് കാണുമ്പോഴാണ് ശരിക്കും നമുക്ക് അതിശയവും യുവാവിനോട് ബഹുമാനം കൂടുകയും ഒക്കെ ചെയ്യുക. 

നൃത്തം ചെയ്യാനായി ജനിച്ച ഒരാളെ പോലെയാണ് യുവാവിന്റെ ചലനങ്ങൾ ഒക്കെയും. ഈ യുവാവ് പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ളതാണ് എന്നാണ് വീഡിയോയുടെ കമന്റുകളിൽ നിന്നും മറ്റും മനസിലാവുന്നത്. ഇതുപോലെ നൃത്തം ചെയ്യുന്നതായിട്ടുള്ള അനേകം വീഡിയോകൾ യുവാവ് സോഷ്യൽ മീഡിയയിൽ നേരത്തെയും ഷെയർ ചെയ്യാറുണ്ട്. നിരവധിപ്പേരാണ് യുവാവ് ഷെയർ ചെയ്ത വീഡ‍ിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 

View post on Instagram

യുവാവിന്റെ ഡാൻസിനെ പുകഴ്ത്തിക്കൊണ്ട് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. 'എന്തൊരു പാഷനാണ് സഹോദരാ നിങ്ങൾക്ക്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്, 'നിങ്ങളുടെ ഈ സമർപ്പണത്തിന് ദൈവം നിങ്ങൾക്ക് പ്രത്യേകമായിട്ടുള്ള അനുഗ്രഹങ്ങളും ശക്തിയും നൽകിയിരിക്കുന്നു' എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം