ഏതായാലും അതുവരെ ശാന്തനായി കിടന്ന മുതല പെട്ടെന്ന് തലയുയർത്തി തിരിഞ്ഞ് തന്നെ പിടികൂടാനായി എത്തിയ കൈകളിൽ കടിമുറുക്കുന്നു. മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിലത്ത് വീണുപോയ അയാൾ ഒരുവിധത്തിൽ തന്റെ കൈ മുതലയുടെ വായിൽ നിന്നും വിടുവിച്ചെടുത്ത് രക്ഷപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് വീഡിയോകളാണ്. പലപ്പോഴും അവയിൽ പലതും നമ്മെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശാന്തനായി കിടക്കുന്ന മുതലയെ പ്രകോപിപ്പിച്ച് പിടികൂടാൻ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. 

രോഷാകുലനായ മുതല ഇയാളുടെ കയ്യിൽ കടിമുറുക്കുന്നതും പിന്നീട് തൻറെ ജീവൻ രക്ഷിക്കാനായി മുതലയുമായി ഇയാൾ നടത്തുന്ന പോരാട്ടങ്ങളും ആണ് വീഡിയോയിൽ. വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടവരിൽ നിന്നും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള മണ്ടൻ പ്രവൃത്തികൾ ചെയ്ത് സ്വന്തം ജീവൻ അപകടത്തിൽ ആക്കാൻ ശ്രമിക്കുന്നത് എന്തിനാണ് എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

ട്വിറ്ററിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു ചാലിൽ ശാന്തനായി കിടക്കുന്ന മുതലയാണ് ആദ്യ ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനെ സമീപത്തായി കുറച്ച് ആളുകൾ നിൽക്കുന്നതും കാണാം. എങ്കിലും മുതല ശാന്തനായി കിടക്കുന്നതായാണ് വീഡിയോയിൽ ഉള്ളത്. ഈ സമയത്താണ് സമീപത്തുണ്ടായിരുന്ന ആളുകളുടെ കൂട്ടത്തിൽ നിന്നും വൃദ്ധനായ ഒരാൾ മുൻപോട്ട് വന്ന് തൻറെ കയ്യിൽ ഉണ്ടായിരുന്ന ഒരു നീളമുള്ള തുണി മുതലയുടെ തലയിലേക്ക് ഇടുന്നത്. അപ്പോഴും മുതലയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. അപ്പോൾ തൻറെ ജീവനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ആ മനുഷ്യൻ മുതല കിടക്കുന്ന ചാലിലേക്ക് ഇറങ്ങി അതിനെ പിന്നിൽ നിന്നും കഴുത്തിൽ പിടിച്ച് എടുക്കാൻ ശ്രമിക്കുന്നു.

Scroll to load tweet…

ഏതായാലും അതുവരെ ശാന്തനായി കിടന്ന മുതല പെട്ടെന്ന് തലയുയർത്തി തിരിഞ്ഞ് തന്നെ പിടികൂടാനായി എത്തിയ കൈകളിൽ കടിമുറുക്കുന്നു. മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിലത്ത് വീണുപോയ അയാൾ ഒരുവിധത്തിൽ തന്റെ കൈ മുതലയുടെ വായിൽ നിന്നും വിടുവിച്ചെടുത്ത് രക്ഷപ്പെടുന്നു. ഒരുപക്ഷേ ഒരല്പ സമയം കൂടി രക്ഷപെടാൻ വൈകിയിരുന്നെങ്കിൽ തീർച്ചയായും മുതല അയാളെ കൊലപ്പെടുത്തിയേനെ.

തമാശക്ക് പോലും ഇത്തരത്തിലുള്ള മണ്ടൻ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കരുത് എന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്. ഏതായാലും ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഈ വീഡിയോ കണ്ടിരിക്കുന്നത്.