റോഡിലൂടെ അത് ഓടുന്നതും വാ പിളര്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അത്ഭുതത്തോടെയാണ് പലരും ഈ രസകരമായ വീഡിയോ കണ്ടത്.

നമ്മുടെ ഓമനമൃഗങ്ങളെ നാം പലപ്പോഴും നടക്കാന്‍ കൊണ്ടുപോകാറുണ്ട്. അതില്‍ പട്ടികളും പൂച്ചകളും എല്ലാം പെടും. മിക്കവാറും നാം കാണുന്ന കാഴ്ചയിലൊന്ന് ആളുകൾ നായകളെ കയറില്‍ പിടിച്ച് നടത്താന്‍ കൊണ്ടുപോകുന്ന കാഴ്ചയാണ്. എന്നാല്‍, ഒരു പല്ലിയെ അങ്ങനെ നടത്താന്‍ കൊണ്ടുപോകുന്ന കാഴ്ച കണ്ടിട്ടുണ്ടോ. അത്തരം ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുപല്ലിയെ ഒരാൾ ഒരു കയറില്‍ പിടിച്ചു നടത്താന്‍ കൊണ്ടുപോവുന്ന വീഡിയോ ആണ് വൈറലാവുന്നത്. റോഡിലൂടെ അത് ഓടുന്നതും വാ പിളര്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അത്ഭുതത്തോടെയാണ് പലരും ഈ രസകരമായ വീഡിയോ കണ്ടത്. പലരും എങ്ങനെയാണ് അതിനെ ഒരു കയറിലാക്കിയത് എന്ന് ചോദിക്കുന്നു. 

എന്നിരുന്നാലും, വീഡിയോയിൽ കാണുന്ന പല്ലി ഒട്ടും അപകടകരമല്ല. ക്ലമിഡോസോറസ് അല്ലെങ്കിൽ ഫ്രിൽഡ് ഡ്രാഗൺ എന്നറിയപ്പെടുന്ന ഇവ പ്രധാനമായും ഓസ്ട്രേലിയയിലും തെക്കൻ ന്യൂ ഗിനിയയിലും കാണപ്പെടുന്നവയാണ്. 

വീഡിയോ കാണാം:

YouTube video player