Asianet News MalayalamAsianet News Malayalam

ഹോ, എന്തൊരു ചൂട്; സോളാറിൽ പ്രവർ‌ത്തിക്കുന്ന ഫാനും തലയിൽ വച്ച് ഒരാൾ

ഫാൻ ഹെൽമറ്റ് ധരിച്ച അദ്ദേഹത്തിന്റെ ഒരു വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോയിൽ ഫാനും സോളാർ പാനലുമായി നിൽക്കുന്ന ലല്ലുറാമിനെ കാണാം.

man wear helmet with fan
Author
First Published Sep 22, 2022, 9:37 AM IST

ചൂട് സഹിക്കുക എന്നത് ആർക്കാണെങ്കിലും അൽപം പാടാണ്. അകത്താണെങ്കിൽ ഫാനോ ഏസിയോ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതാം. എന്നാൽ, പുറത്താണെങ്കിൽ എന്ത് ചെയ്യും? എന്നാൽ, ഉത്തർ പ്രദേശിലുള്ള ഒരാൾ ഈ ചൂടിനെതിരെ പോരാടാൻ വളരെ വ്യത്യസ്തമായ ഒരു ഐഡിയയുമായി എത്തി. 

യുപിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ നിന്നുള്ള 77 -കാരനായ ലല്ലുറാം ചൂടിൽ നിന്ന് അൽപ്പം ആശ്വാസം ക​ണ്ടെത്താനായി എന്താണ് ചെയ്തതെന്നോ? തലയിൽ സോളാർ കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഫാൻ തന്നെ ഘടിപ്പിച്ചു. സോളാർ പാനലും തലയിൽ ഈ ഫാനിന് മുകളിലായി വച്ചിട്ടുണ്ട്. ഈ സോളാർ കൊണ്ട് പ്രവർത്തിക്കുന്ന ഫാനുമായി സഞ്ചരിക്കുന്ന ലല്ലുറാമിന്റെ നിരവധി ചിത്രങ്ങൾ ഓൺലൈനിൽ വൈറലായി. 

ഫാൻ ഹെൽമറ്റ് ധരിച്ച അദ്ദേഹത്തിന്റെ ഒരു വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോയിൽ ഫാനും സോളാർ പാനലുമായി നിൽക്കുന്ന ലല്ലുറാമിനെ കാണാം. ഫാനിൽ നിന്നുള്ള കാറ്റ് നേരെ അദ്ദേഹത്തിന്റെ മുഖത്തേക്കാണ് വരുന്നത്. ഈ വീഡിയോ പകർത്തിയ മനുഷ്യൻ ലല്ലുറാമിനോട് എത്രനേരം ഇങ്ങനെ തണുപ്പ് കിട്ടും എന്ന് ചോദിക്കുന്നുണ്ട്. രാവിലെ ആറ് മണി മുതൽ ഈ ഫാൻ തന്നെ തണുപ്പിക്കുകയാണ് എന്നാണ് ലല്ലുറാമിന്റെ മറുപടി. മാത്രമല്ല, അത് സോളാറിൽ പ്രവർത്തിക്കുന്നത് ആയത് കൊണ്ട് പ്രശ്നമില്ല എന്നും ലല്ലുറാം പറയുന്നുണ്ട്. 

Dharmendra Rajpoot എന്ന യൂസറാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. സോളാർ എനർജിയുടെ ശരിയായ ഉപയോ​ഗം ഇപ്പോൾ ഇങ്ങനെയാണ് കാണുന്നത് എന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്. ഏതായാലും നിരവധിപ്പേരാണ് ലല്ലുറാമിന്റെ വീഡിയോ കണ്ടത്. ഈ വ്യത്യസ്തമായ ഐഡിയ കൊള്ളാം എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios