Asianet News MalayalamAsianet News Malayalam

എന്താടാ വെറൈറ്റിയാണോ? പുലർച്ചെ സിനിമാതിയറ്ററിൽ ലാപ്ടോപ്പുമായി വന്നിരുന്ന് ജോലി ചെയ്യുന്ന യുവാവ്

വെറും 11 സെക്കന്റ് മാത്രമുള്ള ക്ലിപ്പ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് KP എന്ന യൂസറാണ്. ഈ വീഡിയോയിൽ സിനിമാ തിയറ്ററിൽ ഒരാൾ ഇരിക്കുന്നത് കാണാം. അയാളുടെ കയ്യിൽ ലാപ്‍ടോപ്പുമുണ്ട്. അതിൽ വർക്ക് ചെയ്യുകയാണ് ഇയാൾ.

man working with laptop in cinema hall peak bengaluru rlp
Author
First Published Jan 16, 2024, 3:06 PM IST

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ന​ഗരങ്ങളിൽ ഒന്നാണ് ബം​ഗളൂരു. ദിനംപ്രതിയെന്നോണം ബം​ഗളൂരുവിലെ തിരക്കുകളെ കുറിച്ചും അവിടുത്തെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ചുമൊക്കെയുള്ള വാർത്തകൾ വരാറുണ്ട്. 'പീക്ക് ബം​ഗളൂരു' എന്ന വാക്ക് തന്നെ അങ്ങനെ ഉണ്ടായതാണ്. ഏതായാലും ഇന്ത്യയിലെ 'ഐ ടി കാപ്പിറ്റൽ' എന്നും വിളിക്കപ്പെടുന്ന ബം​ഗളൂരുവിൽ‌ നിന്നുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വെറും 11 സെക്കന്റ് മാത്രമുള്ള ക്ലിപ്പ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് KP എന്ന യൂസറാണ്. ഈ വീഡിയോയിൽ സിനിമാ തിയറ്ററിൽ ഒരാൾ ഇരിക്കുന്നത് കാണാം. അയാളുടെ കയ്യിൽ ലാപ്‍ടോപ്പുമുണ്ട്. അതിൽ വർക്ക് ചെയ്യുകയാണ് ഇയാൾ. സ്വാഗത് ഒനിക്സ് തിയേറ്ററിൽ നിന്നാണത്രെ വീഡിയോ പകർത്തിയിരിക്കുന്നത്. അതിരാവിലെയുള്ള ഷോയുടെ സമയത്താണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നും കാപ്ഷനിൽ പറയുന്നുണ്ട്. കമന്റിൽ നാല് മണിയുടെ ഷോ ആയിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. 

ഷെയർ ചെയ്ത സമയം മുതൽ നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'ബം​ഗളൂരുവിൽ ഇഷ്ടം പോലെ പാർക്കുകളും ​ഗാർഡനുകളും ഉണ്ട്. അവിടെയെങ്ങാനും പോയിരുന്നു എങ്കിൽ സമാധാനത്തോടെ ജോലി ചെയ്യാമല്ലോ? പിന്നെന്തിനാണ് ഈ ആളുകൾ കൂട്ടമായി എത്തി ആസ്വദിക്കുന്ന സിനിമാ തിയറ്ററിൽ വന്നിരുന്ന് ജോലി ചെയ്യുന്നത്' എന്നായിരുന്നു ഒരാളുടെ സംശയം. 

 

 

'ഇത് വെറും ഷോ ഓഫ് തന്നെ' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. മറ്റ് ചിലർ കമന്റ് ചെയ്തത് 'പീക്ക് ബം​ഗളൂരു' എന്ന് തന്നെയാണ്. എന്നാലും, ഈ സിനിമാ തിയറ്ററിൽ വന്നിരുന്ന് ജോലി ചെയ്യാൻ യുവാവിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു എന്ന് മാത്രം ഏതായാലും വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios