വീഡിയോ കണ്ടവരും വളരെ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഒരു മൃ​ഗത്തോട് ഇത്രയും ക്രൂരത കാണിച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അർഹമായ ശിക്ഷ തന്നെ നൽകണം എന്നും മിക്കവരും പ്രതികരിച്ചു. 

മൃ​ഗങ്ങളോ‌ടുള്ള ക്രൂരത മനുഷ്യൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാൽ, ഓരോ കാലം കഴിയുന്തോറും അതിന്റെ രൂപവും ഭാവവും മാറുന്നു എന്നു മാത്രം. ഈ സോഷ്യൽ മീഡിയ കാലത്ത് അത്തരം അനേകം വീഡിയോകളാണ് ഇങ്ങനെ വൈറലാവുന്നത്. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസവും വൈറലായി. ഒരു കുതിരയെ കഞ്ചാവ് വലിപ്പിക്കാൻ ശ്രമിക്കുന്ന യുവാക്കളാണ് വീഡിയോയിൽ. 

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. അതിനേക്കാൾ അതിശയം കുതിരയെ ഇങ്ങനെ കഞ്ചാവ് വലിക്കാൻ നിർബന്ധിക്കുന്നത് അതിന്റെ ഉടമകളാണ് എന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് വീഡിയോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഉത്തരാഖണ്ഡ് പൊലീസിന്റെ ശ്രദ്ധയിലും സംഭവം പെട്ടിട്ടുണ്ട്. ഇത്തരമൊരു ക്രൂരത ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് വെച്ച് വിവാഹിതരായ ദമ്പതികളുടെ കഥ വീണ്ടും വൈറലാകുന്നു

ഹിമാഷി മെഹ്റ എന്ന യൂസറാണ് ട്വിറ്ററിൽ ആദ്യം വീഡിയോ ഷെയർ ചെയ്തത്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഹിമാഷി മെഹ്റയുടെ ട്വീറ്റിൽ ഉത്തരാഖണ്ഡ് പൊലീസിനെ അടക്കം മെൻഷൻ ചെയ്തി‌ട്ടുണ്ട്. ഇതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിലും പെടുകയായിരുന്നു. 

Viral video: ജീവനറ്റുപോയ ഇണയുടെ അടുത്ത് നിന്നും മാറാൻ വിസമ്മതിച്ച് പക്ഷി, ഒടുവിൽ അതിനും അന്ത്യം

വീഡിയോയിൽ കാണുന്ന യുവാക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണ്, സംഭവത്തിന്റെ ​ഗൗരവം മനസിലായിട്ടുണ്ട് എന്നാണ് പൊലീസ് പ്രതികരിച്ചത്. വീഡിയോ കണ്ടവരും വളരെ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഒരു മൃ​ഗത്തോട് ഇത്രയും ക്രൂരത കാണിച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അർഹമായ ശിക്ഷ തന്നെ നൽകണം എന്നും മിക്കവരും പ്രതികരിച്ചു. 

Scroll to load tweet…

നടിയായ രവീണ ടണ്ടനും വീഡിയോ പങ്കുവച്ചു. ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ് എന്നും ഇത് ചെയ്തവർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണം എന്നുമായിരുന്നു നടി പ്രതികരിച്ചത്. 

(ചിത്രം പ്രതീകാത്മകം)