പഞ്ചാബിലെ ദേശീയ പാത ഒന്നിലൂടെ പോകുമ്പോള്‍ തനിക്ക് നേരിടേണ്ടിവന്ന ഒരനുഭവം യുവതി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചപ്പോള്‍ നിരവധി പേരുടെ ശ്രദ്ധ നേടി.  

ദേശീയ പാതകളിലൂടെയുള്ള യാത്രകള്‍ ഇപ്പോള്‍ പഴയത് പോലെയല്ല. വേഗമേറിയ പാതകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ ഇന്ന് കാണാം. കേരളത്തിലൂടെ പോകുന്ന ദേശീയ പാതകളും മുഖം മിനുക്കുകയാണ്. ഇതിനിടെ ദേശീയ പാത ഒന്നില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്ന ഒരു അനുഭവം വിവരിച്ച സ്ത്രീയുടെ കുറിപ്പ് നിരവധി പേരുടെ ശ്രദ്ധനേടി. അധ്യാപികയെന്ന് സ്വയം വെളിപ്പെടുത്തിയ ഹര്‍മീന്‍ സോച്ച് എന്ന യുവതിയാണ് തന്‍റെ എക്സ് അക്കൌണ്ടിലൂടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. പഞ്ചാബിലൂടെ പോകുന്ന ദിൽവാനും ശുഭാൻപൂരിനും ഇടയിലുള്ള ദേശീയ പാത ഒന്നില്‍ വച്ച് തനിക്കുണ്ടായ അനുഭവം യുവതി പങ്കുവച്ചപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒമ്പത് ലക്ഷം പേരാണ് അത് കണ്ടത്. നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഹര്‍മീന്‍ ഇങ്ങനെ എഴുതി. 'ഏഴ് കിലോമീറ്റര്‍ പൂച്ചയും എലിയും കളി'. സ്കോര്‍പിയോയില്‍ നാല് പുരുഷന്മാര്‍ ദേശീയ പാത ഒന്നില്‍ എന്നെ പിന്തുടര്‍ന്നു. വേഗം കുറച്ചും കൂട്ടിയും അവര്‍ തന്‍റെ വഴി തടസപ്പെടുത്തി. അവരെ ഒഴിവാക്കാനായി പെട്രോള്‍ പമ്പില്‍ നിര്‍ത്തി. പക്ഷേ അവിടെ നിന്നും വാഹനമെടുത്തപ്പോള്‍ അവര്‍ വീണ്ടും തന്നെ പിന്തുടരുകയായിരുന്നു. പിന്നാലെ വാഹനത്തിന്‍റെ വേഗത കുറച്ചു. 100 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റുള്ള ദേശീയ പാതയില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചു. പക്ഷേ അവരും വേഗത കൂട്ടിയും കുറച്ചും തന്നെ പിന്തുടരുന്നത് തുടര്‍ന്നു. ഇടയ്ക്ക് പോലീസിനെ വിളിക്കണോയെന്ന് വരെ താന്‍ ചിന്തിച്ചെന്ന് ഹര്‍മീന്‍ എഴുതി. ഇതിനിടെ ഇന്‍റിക്കേറ്റര്‍ ഇടാതെ വാഹനം ഇടത്തേക്ക് തിരിച്ചപ്പോഴാണ് അവർ തന്നെ പിന്തുടരുന്നത് നിര്‍ത്തിയതെന്നും അവര്‍ എഴുതി. 

സെല്‍ഫി വില്ലനായി; സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടികൾക്ക് 8 കോടി നഷ്ടപരിഹാരം നല്‍കാൻ വിധി

Scroll to load tweet…

ഐഗായ് കൊട്ടാരത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി; കിടപ്പ് മുറി ഇപ്പോഴും അജ്ഞാതം

ചില പുരുഷന്മാരുടെ വിനോദം സ്ത്രീകള്‍ക്ക് ദിവസങ്ങളോളം ട്രോമയാണ് സമ്മാനിക്കുന്നതെന്നും എന്നാല്‍ അവര്‍ ഇത് മനസിലാക്കുന്നുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്നും അവര്‍ കുറിച്ചു. ഒപ്പം സ്കോര്‍പിയോയില്‍ ഉണ്ടായിരുന്നവരെ താന്‍ ഒരിക്കലും പ്രകോപിപ്പിച്ചില്ലെന്നും മറിച്ച് അവരാണ് തന്നെ പിന്തുടർന്നതെന്നും യുവതി എഴുതി. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ യുവതിയെ പോലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചു. വീഡിയോ സഹിതം പോലീസില്‍ പരാതി നല്‍കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. 'ഇത്തരം സന്ദർഭങ്ങളിൽ ഒരു നിമിഷം പോലും നഷ്ടപ്പെടുത്താതെ 100 ഡയൽ ചെയ്യുക,' ഒരു കാഴ്ചക്കാരനെഴുതി. 

കിടപ്പുമുറിയില്‍ അസഹ്യമായ നാറ്റം; ഒടുവില്‍ മുറിയിലെ കാര്‍പെറ്റ് നീക്കിയപ്പോള്‍ കണ്ട കാഴ്ച !