ഏതായാലും മൃ​ഗമായാലും മനുഷ്യരായാലും ആപത്ഘട്ടങ്ങളിലെങ്കിലും ശത്രുത മറന്ന് ഒരുമിച്ച് നിൽക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ വീഡിയോ എന്നാണ് വീഡിയോ കണ്ട മിക്കവരുടേയും അഭിപ്രായം. 

പാമ്പ്(Snake), തവള(Frog), എലി(Mice), വണ്ട്(Beetle) എന്നിവയൊന്നും ഒരുമിച്ച് പോകും എന്ന് വിശ്വസിക്കാൻ നമുക്ക് പ്രയാസമാണ് അല്ലേ? എന്നാൽ, ഒരു ആപത്ഘട്ടം വന്നാൽ അതിജീവിക്കാനായി അവരെല്ലാം ഒറ്റ ടീമായി തന്നെ പ്രവർത്തിക്കും എന്ന് തെളിയിക്കുന്നൊരു വീഡിയോയാണ് ക്വീൻസ്‍ലാൻഡിൽ നിന്നും പുറത്ത് വരുന്നത്. സംസ്ഥാനത്ത് കനത്ത മഴയാണ് ഇതേ തുടർന്ന് വെസ്റ്റേൺ ക്വീൻസ്‌ലാന്റിലെ ഒരു ടാങ്കിൽ നിന്നും ചിത്രീകരിച്ച വീഡിയോ ക്ലിപ്പാണ് വൈറലായി കൊണ്ടിരിക്കുന്നത്.

വീഡിയോയിൽ, ആഴം കുറഞ്ഞ വെള്ളത്തിൽ ഒരു വലിയ പാമ്പ് അതിന്റെ പുറകിൽ കുറച്ച് സുഹൃത്തുക്കളെ വഹിക്കുന്നതായി കാണാം. ഈ സുഹൃത്തുക്കൾ എപ്പോഴും ഉള്ള സുഹൃത്തുക്കളല്ല. തവളകളെ രക്ഷപ്പെടാൻ സഹായിക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചു. പക്ഷേ ഇത് പാമ്പ് ടാങ്കിനകത്ത് തന്നെ നീന്താൻ കാരണമായി തീരുകയായിരുന്നു. 

ഏതായാലും ഈ വിചിത്രമായ കൂട്ടുകെട്ടിനെ തുടർന്ന് പാമ്പിനെയും തവളയെയും എലികളെയുമെല്ലാം രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്നാണ് പറയുന്നത്. ഏതായാലും വീഡിയോ കണ്ട ആളുകളെല്ലാം അമ്പരന്നിരിക്കുകയാണ്. ശത്രുക്കളായി അറിയപ്പെടുന്ന ജീവികളെല്ലാം ചേർന്ന് ഒരു ആപത്ഘട്ടത്തിൽ എങ്ങനെ പരസ്പരം ചേർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്ന് കണ്ട് പഠിക്കണം എന്നാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. 

“ഇന്ന് ഞാൻ കണ്ട ഏറ്റവും വലിയ ഓസ്‌ട്രേലിയൻ കാര്യം” എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. "അത് ഭയങ്കര ടീം വർക്ക് ആണ്. നന്നായിട്ടുണ്ട്, കുട്ടികളേ!" എന്നാണ് മറ്റൊരാൾ എഴുതിയത്. വെള്ളിയാഴ്ച മുതൽ ക്വീൻസ്‌ലാൻഡിൽ കനത്ത മഴയാണ്. ബ്രിസ്‌ബേനിൽ മൂന്ന് ദിവസത്തിനുള്ളിൽ 677 മില്ലിമീറ്റർ മഴയാണ് പെയ്തത്. കൂടാതെ ഗോൾഡ് കോസ്റ്റിനൊപ്പം സംസ്ഥാനത്തിന്റെ തെക്ക് കിഴക്ക് ഭാ​ഗങ്ങളിലും വെള്ളപ്പൊക്കവും ഉണ്ടായി എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ചുഴലിക്കാറ്റ് ഗോൾഡ് കോസ്റ്റിലൂടെ തെക്കോട്ട് നീങ്ങാൻ തുടങ്ങുന്നതിനാൽ വരും ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഏതായാലും മൃ​ഗമായാലും മനുഷ്യരായാലും ആപത്ഘട്ടങ്ങളിലെങ്കിലും ശത്രുത മറന്ന് ഒരുമിച്ച് നിൽക്കണം എന്ന് കാണിച്ചുതരുന്നതാണ് ഈ വീഡിയോ എന്നാണ് വീഡിയോ കണ്ട മിക്കവരുടേയും അഭിപ്രായം. പരസ്പരം ആഹാരമാക്കിയേക്കാവുന്ന ജീവികൾ വരെ അതിജീവനത്തിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ് എന്നും. 

വീഡിയോ കാണാം: 

YouTube video player