Asianet News MalayalamAsianet News Malayalam

ജിമ്മിൽ പോകുന്നതിന് പ്രയോജനമുണ്ടോ നോക്കട്ടെ, ​ഗോതമ്പ് ചാക്കെടുക്കാൻ മകളെ വെല്ലുവിളിച്ച് അമ്മ, വീഡിയോ വൈറൽ

മകൾ തന്റെ നഖം വലുതാണ്, ടോപ്പ് ചെറുതാണ് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ, അമ്മയാരാ മോള് അവർ, നഖം വലുതാണ്, ടോപ്പ് ചെറുതാണ് എന്ന എക്സ്ക്യൂസൊന്നും ജിമ്മിൽ നടക്കില്ലല്ലോ, അത് വീട്ടിലല്ലേ നടക്കൂ എന്ന് തിരികെ ചോദിക്കുകയാണ്.

mom challenges gym going daughter to lift wheat sack rlp
Author
First Published Nov 5, 2023, 10:36 AM IST

ഇന്ന് ജിമ്മിൽ പോകുന്നവർ ഏറെയുണ്ട്. ഫിറ്റ്നെസ്സ് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ, ജിമ്മിൽ പോകുന്ന മകളെ ട്രോളുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഖുശ്ബൂ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. 

വീഡിയോയിൽ കാണാനാവുന്നത് ജിമ്മിൽ സ്ഥിരമായി പോകാറുള്ള മകളോട് ഒരു ​ഗോതമ്പ് ചാക്കെടുത്ത് വയ്ക്കാൻ അമ്മ പറയുന്നതാണ്. തന്നെ വിളിക്കുന്നത് കേട്ട യുവതി ഹാളിലേക്ക് വരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നീട്, അമ്മ മകളെ ഒരു ചാക്ക് ​ഗോതമ്പ് എടുത്ത് മറ്റൊരിടത്ത് വയ്ക്കാൻ വെല്ലുവിളിക്കുന്നതും കാണാം. ജിമ്മിൽ ചെയ്യുന്ന വർക്കൗട്ടുകളൊക്കെ അവളെ സ്ട്രോങ്ങ് ആക്കിയോ എന്ന് അറിയുന്നതിന് വേണ്ടിയാണ് മകളെ അമ്മ വെല്ലുവിളിക്കുന്നത്. നീ 50-50 വെയിറ്റ് എടുക്കുന്നതല്ലേ, ഞങ്ങളൊന്ന് കാണട്ടെ എന്നാണ് അമ്മയുടെ വെല്ലുവിളി. 

പിന്നാലെ, മകൾ തന്റെ നഖം വലുതാണ്, ടോപ്പ് ചെറുതാണ് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ, അമ്മയാരാ മോള് അവർ, നഖം വലുതാണ്, ടോപ്പ് ചെറുതാണ് എന്ന എക്സ്ക്യൂസൊന്നും ജിമ്മിൽ നടക്കില്ലല്ലോ, അത് വീട്ടിലല്ലേ നടക്കൂ എന്ന് തിരികെ ചോദിക്കുകയാണ്. എന്തായാലും, മകൾ പിന്നീട് ​ഗോതമ്പ് ചാക്കെടുക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, ആദ്യം അവൾ പരാജയപ്പെടുകയാണ്. അവൾക്ക് ആ ചാക്ക് എടുത്ത് പൊക്കാൻ സാധിക്കുന്നില്ല. എന്നാൽ, അവൾ അതിനായി പരിശ്രമിക്കുന്നുണ്ട്. കുറച്ച് നേരത്തെ ശ്രമത്തിന് ശേഷം അവൾ ചാക്ക് എടുത്ത് പൊക്കുക തന്നെ ചെയ്യുന്നുണ്ട്. പിന്നെ, കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ ചാക്കുമായി പോകുന്നതും കാണാം. 

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചിരിക്ക് കാരണമായി. അമ്മയെ കുറിച്ചോർത്താണ് പലർക്കും ചിരി വന്നത്. 

വായിക്കാം: എന്തു ഭാവിച്ചാണിത്; കടുവയ്‍ക്കൊപ്പം നടക്കുന്ന കുട്ടി, വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios