തന്റെ കിടപ്പുമുറിയിലാണ് താൻ ഈ യഥാർത്ഥ ശവപ്പെട്ടി വച്ചിട്ടുള്ളത്. അതിന് ആറടി എട്ട് ഇഞ്ചാണ് നീളം. താൻ അത് അടയ്ക്കാറില്ല എന്നെല്ലാം അവൾ തന്റെ വീഡിയോയിൽ വിവരിക്കുന്നുണ്ട്.

ചില മനുഷ്യർ തങ്ങളുടെ ചില ശീലങ്ങളെ വളരെ നോർമലായിട്ടാവും കാണുന്നത്. എന്നാൽ, മറ്റാളുകളെ സംബന്ധിച്ച് ഇതെന്ത് വിചിത്രം എന്നും തോന്നാം. അതുപോലെ വളരെ അസാധാരണമായൊരു ശീലമുള്ള യുവതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ശവപ്പെട്ടിയിലാണ് ഉറങ്ങുക എന്നതാണ് അവളുടെ പ്രത്യേകത. ലിസ് അല്ലെങ്കിൽ സാഡ് സ്പൈസ് എന്ന് ടിക്ടോക്കിൽ അറിയപ്പെടുന്ന യുവതിയാണ് ഉറങ്ങാൻ ശവപ്പെട്ടി തിരഞ്ഞെടുത്തിരിക്കുന്നത്. 

തനിക്ക് ഈ ശവപ്പെട്ടി വളരെ അധികം കംഫർട്ടബിളാണ് എന്നും അതിൽ കിടന്നുറങ്ങാനാണ് താൻ ഏറെ ഇഷ്ടപ്പെടുന്നത് എന്നുമാണ് ലിസ് പറയുന്നത്. ശവപ്പെട്ടിയിൽ കിടന്നുറങ്ങാൻ പോകുന്നതിന്റെ വീഡിയോയും അവൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ഈ ശവപ്പെട്ടി കിടക്കയെ കുറിച്ച് വിവരിക്കുന്ന അവളുടെ വീഡിയോ അനവധി ആളുകളാണ് കണ്ടിരിക്കുന്നത്. 

Scroll to load tweet…

Casket Builder Supply -യിൽ നിന്നാണ് താൻ ഈ ശവപ്പെട്ടി വാങ്ങിയത്. തന്റെ കിടപ്പുമുറിയിലാണ് താൻ ഈ യഥാർത്ഥ ശവപ്പെട്ടി വച്ചിട്ടുള്ളത്. അതിന് ആറടി എട്ട് ഇഞ്ചാണ് നീളം. താൻ അത് അടയ്ക്കാറില്ല എന്നെല്ലാം അവൾ തന്റെ വീഡിയോയിൽ വിവരിക്കുന്നുണ്ട്. തനിക്ക് എപ്പോഴും ഒരു ശവപ്പെട്ടിയിൽ കിടന്നുറങ്ങാനാണ് ഇഷ്ടം. അത് മോശം ഡേറ്റ് അനുഭവങ്ങൾ ഉൾപ്പടെ തന്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചിരിക്കാനും ആശ്വാസം നൽകാനും തന്നെ സഹായിക്കുന്നു എന്നും അവൾ പറയുന്നു. 

ചിലർ ടിക്ടോക്കിലെ കമന്റ് സെക്ഷനിൽ അവളെ വിളിച്ചത് വാമ്പയർ ​ഗേൾ (vampire girl) എന്നാണ്. മറ്റ് ചിലർ എങ്ങനെ ഇതിന് സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ ഒരു വിഭാ​ഗം ഇത് കൊള്ളാം എന്ന് അഭിപ്രായപ്പെട്ടവരായിരുന്നു. 

വായിക്കാം: നോട്ടുമഴ! ഇൻഫ്ലുവൻസർ ഹെലികോപ്‍റ്ററിൽ നിന്നും താഴേക്ക് വിതറിയത് എട്ടുകോടി രൂപ, പെറുക്കിയെടുക്കാൻ ആൾക്കൂട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo