വാഹനം പിന്മടങ്ങും വരെ അമ്മപ്പക്ഷി തന്‍റെ ശ്രമങ്ങള്‍ തുടരുന്നതും വീഡിയോയില്‍ കാണാം. ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണാണ് 'മദേഴ്സ് വില്‍' എന്ന അടിക്കുറിപ്പോടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

ഒരു അമ്മപ്പക്ഷി(Mother bird) തന്‍റെ മുട്ടകള്‍ ഒരു മണ്ണുമാന്തിയിൽ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന (Video) സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മണ്ണുമാന്തി(Excavator) വരുന്നത് കാണുമ്പോള്‍ അമ്മപ്പക്ഷി വേഗം തന്നെ തന്‍റെ മുട്ടകള്‍ക്കരികിലേക്ക് അടുക്കുന്നത് വീഡിയോയിൽ കാണാം. 

പിന്നീട്, അതിനെ സംരക്ഷിക്കാനുള്ള അമ്മപ്പക്ഷിയുടെ ശ്രമങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ആദ്യം വാഹനം പക്ഷിക്ക് നേരെ അടുക്കുന്നു. എന്നാല്‍, പരിഭ്രാന്തയായ പക്ഷി വേഗം തന്നെ തന്‍റെ മുട്ടകള്‍ക്കരികിലേക്ക് എത്തുകയും അത് സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. രണ്ടാം തവണയും വാഹനം അടുത്തെത്തുമ്പോള്‍ പക്ഷി തന്‍റെ ചിറകുകള്‍ വിരിച്ച് മുട്ടകള്‍ക്ക് മുകളില്‍ തണലൊരുക്കുന്നു. വാഹനം തടയാന്‍ ശ്രമിക്കുന്നത് പോലെയും വീഡിയോയിൽ വ്യക്തമായി കാണാം. ഒപ്പം വാഹനം അടുത്തേക്ക് വരുമ്പോഴെല്ലാം പറ്റുംപോലെ ശബ്ദമുണ്ടാക്കിയും മറ്റും വാഹനത്തിന്‍റെ ഡ്രൈവറുടെ ശ്രദ്ധ തനിക്കും തന്‍റെ മുട്ടകള്‍ക്ക് നേരെയും തിരിക്കാനും പക്ഷി ശ്രമിക്കുന്നുണ്ട്.

വാഹനം പിന്മടങ്ങും വരെ അമ്മപ്പക്ഷി തന്‍റെ ശ്രമങ്ങള്‍ തുടരുന്നതും വീഡിയോയില്‍ കാണാം. ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണാണ് 'മദേഴ്സ് വില്‍' എന്ന അടിക്കുറിപ്പോടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും. 

വീഡിയോ കാണാം: 

Scroll to load tweet…