വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൂന്ന് മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ വീഡിയോയ്‍ക്ക് ആളുകൾ വളരെ രസകരമായ കമന്റുകളും നൽകി.

ചിലരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. പ്രത്യേകിച്ചും മക്കളുണ്ട് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പോലും തോന്നില്ല. അതുപോലെ ഒരമ്മ ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് നിഷ പ്രധാൻ എന്ന യുവതിയാണ്. 

വീഡിയോയിൽ അമ്മയേയും മകനേയുമാണ് കാണുന്നത്. മകൻ സ്കൂളിൽ യൂണിഫോമിലാണ്. അമ്മ നിർത്താതെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മകനാകട്ടെ അവിടെ നിന്നും ‌മാറിമാറിപ്പോകുന്നതും കാണാം. എന്നാൽ, അമ്മ അതിനൊപ്പം കുറിച്ചിരിക്കുന്ന കാര്യം കേട്ടാൽ മകൻ അവിടെ നിന്നും മാറിപ്പോകുന്നതിന്റെ കാരണം പിടികിട്ടും. ഇങ്ങനെയാണ് അമ്മ വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്:

ഇന്ന് എന്റെ ദിവസമാണ്. വീറിന്റെ ഫോൺ അവന്റെ അധ്യാപകർ പിടിച്ചുവച്ചു. അത് തിരികെ കൊടുക്കണമെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ചെല്ലണം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ അവന്റെ സ്കൂളിൽ പോയി. എന്നാൽ, ഞാൻ അവന്റെ അമ്മയാണ് എന്ന് വിശ്വസിക്കാൻ അവർ തയ്യാറായില്ല. ഞാനവന്റെ സഹോദരിയാണ് എന്ന് അവർ കരുതി. ഒടുവിൽ, എനിക്ക് ഒടുവിൽ എന്റെ ആധാർ കാർഡ് വരെ കാണിക്കേണ്ടി വന്നു. ഞാനെന്തായാലും ഹാപ്പിയാണ് എന്നാണ്. 

View post on Instagram

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൂന്ന് മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ വീഡിയോയ്‍ക്ക് ആളുകൾ വളരെ രസകരമായ കമന്റുകളും നൽകി. അധ്യാപികയെ കുറ്റപ്പെടുത്താൻ പറ്റില്ല. അവന്റെ അമ്മയാണ് എന്ന കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടാവുന്നത് സ്വാഭാവികം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഏറെക്കുറെ ആളുകൾക്കും ഇതേ അഭിപ്രായം തന്നെ ആയിരുന്നു.