അവന്‍ ദീര്‍ഘ നാളിന് ശേഷം സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ക്ലിപ്പ് വളരെ ചെറുതാണെങ്കിലും അത് ദീര്‍ഘനേരത്തെ ജോലിയാണെന്ന് ചിലര്‍ കുറിച്ചു. 

നുഷ്യനുമായി എത്രയടുത്താലും പലപ്പോഴും മൃഗങ്ങളുടെ ചേഷ്ടകള്‍ മനുഷ്യന് മനസിലാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സന്തോഷവും സങ്കടവും ഭയവും പ്രകടമാക്കാന്‍ അവയ്ക്കും അവരുടേതായ ചില വഴികളുണ്ട്. അത്തരത്തില്‍ തന്‍റെ സ്വാന്ത്ര്യം ആഘോഷിക്കുന്ന ഒരു നായയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കടല്‍ത്തീരത്ത് മറ്റൊന്നിലും ശ്രദ്ധിക്കാതെ തന്‍റെ മുന്‍കാലുകള്‍ ഉപയോഗിച്ച് നീണ്ട വരകള്‍ തീര്‍ക്കുന്ന ഒരു നായുടെ വീഡിയോയാണ് ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ശാന്തമായ ഒരു കടല്‍ത്തീരത്തിന്‍റെ പശ്ചാത്തലത്തിലാണ് നായയുടെ ചേഷ്ഠകള്‍. നായയുടെ കഴുത്തില്‍ ഒരു പച്ച നിറത്തിലുള്ള ബെൽറ്റ് അണിഞ്ഞിട്ടുണ്ട്. അവന്‍റെ കടൽത്തീരത്തെ സന്തോഷകരമായ നിമിഷങ്ങള്‍ ഉടമ മാറിയിരുന്ന് പകര്‍ത്തുകയായിരുന്നു. പിന്‍കാലുകളുടെ ബലത്തില്‍ നായ, മറ്റൊന്നും ശ്രദ്ധിക്കാതെ പിന്നോട്ട് നീങ്ങുകയായിരുന്നു. അതേ സമയം മുന്‍കാലുകള്‍ മണലില്‍ അമര്‍ത്തിപ്പിച്ചു. ഇതിലൂടെ പിന്നോട്ട് നായ കടന്ന് പോകുമ്പോള്‍ മുന്നില്‍ ഒരു വഴി രൂപപ്പെട്ടു. 

തെരുവ് നായ്ക്കളെ ദത്തെടുക്കാന്‍ പള്ളി വാതില്‍ തുറന്ന് കൊടുത്ത് ബ്രസീൽ പുരോഹിതൻ

സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമം; ഇറ്റാലിയൻ വൈൻ നിർമ്മാതാവ് വൈൻ പാത്രത്തിൽ വീണ് മരിച്ചു !

“ഡോഗ്ഗോ നൃത്തം ചെയ്യുകയും മണലിൽ ഒരു വര വരയ്ക്കുകയും ചെയ്യുന്നു,” എന്ന കുറിപ്പോടെയാണ് AnimalsBeingDerps റെഡ്ഡിറ്റ് ഉപയോക്താവ് വീഡിയോ പങ്കുവച്ചത്. നായയുടെ പ്രവര്‍ത്തി ഏറെ പേരുടെ ശ്രദ്ധ പിടിച്ച് പറ്റി. നിരവധി പേര്‍ നായയുടെ സന്തോഷ പ്രകടനത്തെ അഭിനന്ദിച്ചു. ഒരു കാഴ്ചക്കാരന്‍ ആ കടല്‍തീരം ഡോഗ്ഗോയ്ക്ക് നല്‍കിയതായി കളിയായി പറഞ്ഞു. "എനിക്ക് പൂർത്തിയായ ചിത്രത്തിന്‍റെ ഒരു ഏരിയൽ വ്യൂ വേണം." എന്ന് മറ്റൊരു കാഴ്ചക്കാരന്‍ ആവശ്യപ്പെട്ടു. നായ, തന്‍റെ മുന്‍കാലുകള്‍ ഉപയോഗിച്ച് കടല്‍ത്തീരത്ത് തീര്‍ത്ത ചിത്രത്തിന്‍റെ കാഴ്ചയായിരുന്നു അയാള്‍ ആവശ്യപ്പെട്ടത്. “അയ്യോ! അവൻ ലോക്കലാണ്!." എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. മണലില്‍ ചിത്രം വരക്കാന്‍ തീരുമാനിച്ചപ്പോൾ നായയുടെ മനസ്സിൽ എന്താണ് സംഭവിച്ചതെന്ന് തമാശയായി കുറിച്ചവരും ഉണ്ടായിരുന്നു. "കൂടുതൽ അഭിനിവേശം, കൂടുതൽ ഊർജ്ജം, കൂടുതൽ കാൽപ്പാടുകൾ," മറ്റൊരാൾ എഴുതി. വേറൊരാള്‍ എഴുതിയത്, അവന്‍ ദീര്‍ഘ നാളിന് ശേഷം സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നായിരുന്നു. ക്ലിപ്പ് വളരെ ചെറുതാണെങ്കിലും അത് ദീര്‍ഘനേരത്തെ ജോലിയാണെന്ന് ചിലര്‍ കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക