ഉന്നത വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായി രാത്രി പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഒരു വിദ്യാർത്ഥിനിയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പഠനം ഉപേക്ഷിക്കാതെ കഠിനാധ്വാനം ചെയ്യുന്ന ഈ യുവതിയുടെ ആത്മവിശ്വാസത്തിനും ജോലിയോടുള്ള ആത്മാർഥതയ്ക്കും നിരവധി പേരാണ് പ്രശംസയുമായി എത്തിയത്.

ന്ന് ഇന്ത്യയിൽ വിദ്യാഭ്യാസം ഏറെ ചെലവേറിയ ഒന്നായി മാറി. ഓരോ വർഷവും ഈ ചെലവ് വർദ്ധിക്കുന്നു. നിശ്ചിത വരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം. ഇതിനിടെ സ്വന്തം പഠന ചെലവിനുള്ള പണം കണ്ടെത്താൻ രാത്രി പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഒരു വിദ്യാർത്ഥിനിയെ കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. പഠനം ഉപേക്ഷിക്കാതെതന്നെ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ അവൾ തെരഞ്ഞെടുത്ത വഴിയാണ് നിരവധി പേരുടെ പ്രശംസയ്ക്ക് ഇടയാക്കിയത്.

പെട്രോൾ പമ്പിലെ വിദ്യാർത്ഥിനി

സാധാരണ ഉപഭോക്താവായി പെട്രോൾ നിറയ്ക്കാൻ എത്തിയ വിനോദ് കെ എക്സ് ഉപഭോക്താവാണ് പമ്പിൽ വച്ച് വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. പഠനച്ചെലവിനായി ജോലി ചെയ്യുകയാണെന്ന് അവളെന്ന് മനസ്സിലാക്കിയ അദ്ദേഹം ഈ അനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. പിന്നാലെ അത് വൈറലായി. വിദ്യാഭ്യാസം തുടരാൻ കഠിനാധ്വാനം ചെയ്യുന്ന യുവതിയുടെ ആത്മവിശ്വാസവും ജോലിയോടുള്ള ആത്മാർഥതയും പലരെയും ഏറെ ആഴത്തിൽ സ്വാധീനിച്ചു.

Scroll to load tweet…

വീട് റായ്ഗഡിൽ ആയിരുന്നെന്നും പഠനത്തിനായി താമസം മാറിയതാണെന്നും വിദ്യാർത്ഥിനി വിനോദിനോട് പറഞ്ഞു. ഒപ്പം പാർട്ട് ടൈമായി പമ്പിൽ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തുന്നതെന്നും. പകൽ സമയത്ത് കോളേജിൽ പോകും. വൈകീട്ടത്തെ ഷിഫ്റ്റിൽ പമ്പിൽ ജോലിക്ക് കയറും രാത്രി 10 മണി വരെ ജോലി ചെയ്യും. മാത്രമല്ല, വാരാന്ത്യങ്ങളിൽ കൂടുതൽ വരുമാനത്തിന് വേണ്ടി രാവിലെയും വൈകീട്ടുമായി രണ്ട് ഷിഫ്റ്റിലും ജോലി ചെയ്യുമെന്നും അവൾ അദ്ദേഹത്തോട് പറഞ്ഞു. വിദ്യാർത്ഥിനിയുടെ ജീവിതം കേട്ട് താൻ ഞെട്ടിപ്പോയെന്നും വിനോദ് കൂട്ടിച്ചേർക്കുന്നു.

അഭിനന്ദന കുറിപ്പ്

പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. വിദ്യാർത്ഥികൾ സ്വന്തം ആവശ്യങ്ങൾക്കും ചെലവിനുമുള്ള പണം, സ്വയം കണ്ടെത്തുന്നത് കുട്ടികളുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്നും അവർ വളരുമ്പോൾ സമൂഹത്തിൽ കരുത്തോടെ ജീവിക്കാൻ പ്രാപ്തമാകുമെന്നും നിരവധി പേരാണ് എഴുതിയത്. യുവതിയുടെ മനോവീര്യമാണ് ഏറ്റവും വലിയ പ്രചോദനമെന്നാണ് പലരും അഭിപ്രായപ്പെട്ടു. ഏത് ജോലിക്കും അന്തസ്സുണ്ടെന്നും ലക്ഷ്യം കൈവരിക്കാൻ ആത്മാർത്ഥമായ പരിശ്രമമാണ് പ്രധാനമെന്നും ചിലർ ചൂണ്ടിക്കാട്ടി.“ഇത്തരത്തിലുള്ള യുവാക്കളാണ് സമൂഹത്തിന് പ്രതീക്ഷ നൽകുന്നത്”, “കഠിനാധ്വാനത്തിന് പകരമില്ല”, “കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകട്ടെ” തുടങ്ങിയ അഭിനന്ദന കുറിപ്പുകളായിരുന്നു ഏറെയും. അതേസമയം രാജ്യത്തെ വിദ്യാഭ്യാസത്തിന്‍റെ ചെലവേറുകയാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി.