Asianet News MalayalamAsianet News Malayalam

ചങ്കിടിക്കും വീഡിയോ; 500 മീറ്ററോളം തനിയെ ബൈക്കുമായി കൊച്ചുകുഞ്ഞ്, മാതാപിതാക്കൾ തെറിച്ചു വീണു

അത്ഭുതകരം എന്ന് പറയട്ടെ കുഞ്ഞ് ബൈക്കിലെ സീറ്റിൽ തന്നെ തുടരുകയും 500 മീറ്ററോളം ദൂരം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ ആ ബൈക്ക് മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു.

parents fell from bike child moving in bike 500 meters
Author
First Published Aug 23, 2024, 3:42 PM IST | Last Updated Aug 23, 2024, 3:46 PM IST

എല്ലാ ദുരന്തങ്ങളിലും ചില അതിജീവനങ്ങൾ ഉണ്ടാകും. ആ അതിജീവിന കഥകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നതും ആവേശഭരിതരാക്കുന്നതും ആയിരിക്കും. അത്തരത്തിൽ ഏറെ അത്ഭുതകരമായ ഒരു സംഭവം കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. തിരക്കേറിയ ഒരു റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ഒരു കുടുംബത്തിന് ഉണ്ടായ അപകടവും ആ അപകടത്തിൽ നിന്ന് ബൈക്കിൽ ഉണ്ടായിരുന്ന ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

ബൈക്ക് അപകടത്തിൽപ്പെട്ട് അച്ഛനും അമ്മയും വാഹനത്തിൽ നിന്ന് തെറിച്ചു വീണതിനുശേഷവും ബൈക്കിൽ ഉണ്ടായിരുന്ന കുട്ടി 500 മീറ്ററോളം ദൂരം തനിയെ അതേ ബൈക്കിൽ സഞ്ചരിച്ച് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത് തിരക്കേറിയ ഒരു റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതാണ്. അതിനിടയിലൂടെ ഒരു മനുഷ്യൻ തന്റെ ഭാര്യയും കുഞ്ഞുമായി ബൈക്കിൽ സഞ്ചരിക്കുന്നു. പെട്ടെന്ന് തൊട്ടുമുൻപിൽ ഉണ്ടായിരുന്ന മറ്റൊരു ബൈക്കുമായി ഇവരുടെ ബൈക്ക് കൂട്ടിയിടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ഭാര്യയും ഭർത്താവും തെറിച്ച് റോഡിലേക്ക് വീഴുന്നു.

എന്നാൽ അത്ഭുതകരം എന്ന് പറയട്ടെ കുഞ്ഞ് ബൈക്കിലെ സീറ്റിൽ തന്നെ തുടരുകയും 500 മീറ്ററോളം ദൂരം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ ആ ബൈക്ക് മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. ശേഷം റോഡിന് സമീപത്തെ  ഒരു മരത്തിൽ ഇടിച്ച് പുൽത്തകിടിയിലേക്ക് കുട്ടി വീഴുകയും ചെയ്യുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവര്‍ ഓടിയെത്തി കുഞ്ഞിനെ കയ്യിലെടുക്കുന്നു.

ഏറെ അത്ഭുതപ്പെടുത്തുന്ന ഈ വീഡിയോ ദൃശ്യങ്ങൾ ആ സമയം റോഡിൽ ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിൻറെ ഡാഷ്ക്യാമറയിൽ പതിഞ്ഞതാണ്. എക്സിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ  നാലു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. അത്ഭുതം എന്നല്ലാതെ മറ്റൊന്നും വീഡിയോയ്ക്ക് താഴെ കുറിക്കാൻ ആകുന്നില്ല എന്നാണ് വീഡിയോ കണ്ടവർ അഭിപ്രായപ്പെട്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios