തീവണ്ടിക്കുള്ളിൽ ഉള്ളവർക്ക് പുറത്തേക്ക് ഇറങ്ങാനോ പുറത്തുള്ളവർക്ക് അകത്തേക്ക് കയാറാനോ കഴിയാത്ത വിധം ആളുകൾ തീവണ്ടിയില്‍ കുടങ്ങി കിടക്കുന്ന കാഴ്ച അത്യന്തം ഭീതിപ്പെടുത്തുന്നതാണ്.

ഏറ്റവും അധികമാളുകൾ യാത്ര ചെയ്യുന്ന വാഹനം തീവണ്ടി ആയിരിക്കും. അതുകൊണ്ട് തന്നെ പലപ്പോഴും യാത്രകളിൽ ഉണ്ടാകുന്ന തിരക്ക് പ്രവചനാതീതമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു തീവണ്ടി യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ട്രെയിനിനുള്ളിലെ ശുചിമുറി പോലും ഒഴിവാക്കാതെയാണ് യാത്രക്കാർ ഈ തീവണ്ടിക്കുള്ളിൽ കയറി നിൽക്കുന്നത്.

'എക്‌സ്'-ൽ പങ്കിട്ട ഈ വീഡിയോയിൽ ലഖ്‌നൗ സ്റ്റേഷനിൽ എത്തിയ ഒരു ട്രെയിനിലെ കാഴ്ചയാണ് ഉള്ളത്. ട്രയിനിന്റെ ശുചിമുറിക്കുള്ളിൽ പോലും ഞെങ്ങി ഞെരുങ്ങി ആളുകൾ. എന്നിട്ടും ചാർബാഗ് സ്റ്റേഷനിലേക്ക് പോകാനായി ട്രെയിൻ എത്തിയതും തേനീച്ച കൂട്ടം പോലെയാണ് വീണ്ടും ആളുകൾ തീവണ്ടിയെ പൊതിയുന്നത്. സ്റ്റേഷനിലെ ഒരു കാഴ്ചക്കാരൻ പകർത്തിയതാണ് ഈ വീഡിയോ. തീവണ്ടിക്കുള്ളിൽ ഉള്ളവർക്ക് പുറത്തേക്ക് ഇറങ്ങാനോ പുറത്തുള്ളവർക്ക് അകത്തേക്ക് കയാറാനോ കഴിയാത്ത വിധം ആളുകൾ തീവണ്ടിയില്‍ കുടങ്ങി കിടക്കുന്ന കാഴ്ച അത്യന്തം ഭീതിപ്പെടുത്തുന്നതാണ്.

Scroll to load tweet…

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. വടക്കൻ ഭാരതത്തിലെ ജനസംഖ്യ കൂടിയതാണ് ഇതിന് കാരണം എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്. അതിവേഗ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും ആവശ്യമാണെങ്കിലും സാധാരണക്കാരുടെ ഗതാഗതം അവഗണിക്കരുതെന്നും കുറഞ്ഞ വിലയുള്ള സ്ലീപ്പർ, ചെയർ കാർ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നുമാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. ആഡംബര പൊതുഗതാഗതത്തിനൊപ്പം അടിസ്ഥാന ഗതാഗതത്തിനും പ്രാധാന്യം നൽകണമെന്നും അഭിപ്രായം ഉയർന്നു.

സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി, നോർത്തേൺ റെയിൽവേ ലക്‌നൗ ഡിവിഷനിലെ ഉദ്യോ​ഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് റെയിൽവേസേവ ഉറപ്പുനൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം