Asianet News MalayalamAsianet News Malayalam

പിതാവിന്റെ ശവസംസ്കാരചടങ്ങിൽ യുവതിയെ പ്രൊപ്പോസ് ചെയ്‍ത് പാസ്റ്റർ

നിരവധിപ്പേരാണ് വീഡിയോയെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. 'എന്തൊക്കെ പറഞ്ഞുകൊണ്ട് ന്യായീകരിച്ചാലും ഇയാൾ ചെയ്തത് തെറ്റാണ്' എന്ന് ഒരാൾ എഴുതി. 

pastor proposing woman at her father's funeral
Author
South Africa, First Published May 12, 2022, 3:12 PM IST

ഒരാളെ പ്രൊപ്പോസ് (Proposing) ചെയ്യണമെങ്കിൽ പലപ്പോഴും നല്ല, അനുയോജ്യമായ ഒരു നിമിഷത്തിനുവേണ്ടി കാത്തിരിക്കും അല്ലേ? എന്നാൽ, ഇവിടെ ഒരാൾ തന്റെ കൂട്ടുകാരിയെ പ്രൊപ്പോസ് ചെയ്‍തത് ഒരു വല്ലാത്ത ദിവസത്തിലും സന്ദർഭത്തിലും ആയിപ്പോയി -ഒരു ശവസംസ്കാരചടങ്ങിൽ (Funeral). അതും ആരുടെയെങ്കിലും സംസ്കാരസമയത്ത് അല്ല. പെൺകുട്ടിയുടെ അച്ഛന്റെ തന്നെ സംസ്കാരസമയത്ത്. 

സൗത്ത് ആഫ്രിക്കയിലെ ഒരു പാസ്റ്ററാണ് പെൺകുട്ടിയുടെ പിതാവിന്റെ സംസ്കാരസമയത്ത് അവളെ പ്രൊപ്പോസ് ചെയ്തത്. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് സോഷ്യൽമീഡിയയിൽ ഇയാളെ വിമർശിക്കുന്നത്. M.Mojela ടിക് ടോക്കിൽ പങ്കിട്ട ഒരു വീഡിയോയിൽ, ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിൽ നടന്ന ചടങ്ങിനിടെ കരയുന്ന പങ്കാളിയോട് തന്നെ വിവാഹം കഴിക്കുമോ എന്ന് ഇയാൾ മുട്ടുകുത്തി നിന്ന് ചോദിക്കുന്നത് കാണാം. 

'ശവസംസ്കാരചടങ്ങിൽ തന്നെ മരിച്ചയാളുടെ മകളോട് വിവാഹാഭ്യർത്ഥന നടത്തുന്നു' എന്ന് അടിക്കുറിപ്പിൽ പറയുന്നുണ്ട്. യുവതിയുടെ പിതാവിന്റെ ശവപ്പെട്ടിയും വീഡിയോയിൽ പിറകിലായി കാണാം. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയ ശേഷം സഭയിലെ ഒരു അംഗം ഒരു ഘട്ടത്തിൽ ഞെട്ടി നിലവിളിക്കുന്നതായി കാണാം. എന്നാൽ, പാസ്റ്റർ അതൊന്നും കാര്യമാക്കിയില്ല. അയാൾ മോതിരം യുവതിക്ക് നേരെ നീട്ടുന്നതും കാണാം. 

നിരവധിപ്പേരാണ് വീഡിയോയെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. 'എന്തൊക്കെ പറഞ്ഞുകൊണ്ട് ന്യായീകരിച്ചാലും ഇയാൾ ചെയ്തത് തെറ്റാണ്' എന്ന് ഒരാൾ എഴുതി. 'അയാൾ സംസ്കാരം കഴിയുന്നത് വരെ കാത്തിരിക്കണമായിരുന്നു. അവളെത്രമാത്രം വേദനയിലായിരിക്കും' എന്ന് മറ്റൊരാൾ എഴുതി. 'അയാളത് അവളുടെ മരിച്ചുപോയ പിതാവിന്റെ മുന്നിൽ വച്ച് ചെയ്യണം എന്ന് ആ​ഗ്രഹിച്ച് കാണും. അത് ആഴത്തിൽ ആത്മീയതയുള്ള ആളുകൾക്ക് തിരിച്ചറിയാനാവും. അതിലൊരു തെറ്റുമില്ല' എന്നാണ് അതേസമയം മറ്റൊരാൾ എഴുതിയത്. ഏതായാലും നിരവധിപ്പേരാണ് വീഡിയോയെ വിമർശിച്ചും പിന്തുണച്ചും എത്തിയത്. 

വീഡിയോ കാണാം: 

Follow Us:
Download App:
  • android
  • ios