മഞ്ഞ് മൂടിയ ഒരു പ്രദേശത്ത് കൂടി പതുക്കെ നീങ്ങുന്ന ട്രെയിന്‍. സ്വിറ്റ്സർലൻഡില്‍ നിന്നുള്ള കാഴ്ചയല്ല നമ്മുടെ കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. 

വൈകിയെത്തിയ മഞ്ഞ് കശ്മീരിനെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും ശക്തമായി പിടിമുറിക്കി തുടങ്ങി. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ സിനിമാ ദൃശ്യങ്ങളെ വെല്ലുന്ന കാഴ്ചകളായിരുന്നു പങ്കുവയ്ക്കപ്പെട്ടിരുന്നത്. കശ്മീരില്‍ നിന്നുള്ള പല ചിത്രങ്ങളും വീഡിയോകളും അതിശയിപ്പിക്കുന്നതായിരുന്നു. സാമൂഹിക മാധ്യമമായ എക്സില്‍ വീഡിയോകളും ചിത്രങ്ങളും #snowfall എന്ന വാക്കിനെ പെട്ടെന്ന് തന്നെ ട്രെന്‍റിംഗാക്കി. എക്സിലെ മഞ്ഞ് വീഴ്ചയില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും പങ്കു ചേര്‍ന്നു. 

'കശ്മീര്‍ താഴ്വരകളിലെ മഞ്ഞുവീഴ്ച!, ബാരാമുള്ള - ബനിഹാൽ വിഭാഗം' എന്ന എന്ന കുറിപ്പോടെയാണ് അശ്വനി വൈഷ്ണവ് ഒരു വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഒരു പ്രദേശത്ത് കൂടി ഒരു ചുവന്ന ട്രെയിന്‍ കടന്ന് പോകുന്നത് കാണിക്കുന്നു. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ ചെറിയ തോതിലുള്ള മഞ്ഞ് വീഴ്ചയും കാണാം. മരങ്ങളുടെ കറുത്ത നിറവും ട്രെയിനുമല്ലാതെ മറ്റെല്ലാം മഞ്ഞില്‍ മൂടിയിരുന്നു. ആറ് ലക്ഷത്തിന് മേലെ ആളുകള്‍ ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു. പിന്നാലെ നൂറ് കണക്കിന് വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. കശ്മീരിലെ ഈ വര്‍ഷത്തെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇത്.

'വെള്ളമോ വൈദ്യുതിയോ ഇല്ലെങ്കിലും സ്വർഗ്ഗത്തിൻ്റെ ഒരു കഷ്ണം!' സഞ്ചാരികളെ ആകര്‍ഷിച്ച് സ്വീഡനിലെ മണ്‍വീടുകള്‍ !

Scroll to load tweet…

ഒരുതുണ്ട് ഭൂമിയില്ലെങ്കിലും 124 രാജ്യങ്ങള്‍ അംഗീകരിച്ച, 500 പേർ മാത്രം ഉപയോഗിക്കുന്ന അത്യപൂർവ പാസ്പോർട്ട് !

ഈ ശൈത്യകാലം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വരണ്ടതായിരുന്നു, കശ്മീരിലടക്കം ജലദൌർലഭ്യം നേരിട്ട് തുടങ്ങിയ സമയത്ത് എത്തിയ മഞ്ഞ് വീഴ്ച ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. "ഇത് സ്വിറ്റ്സർലൻഡിലാണെന്ന് തോന്നുന്നു!" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അശ്വനി വൈഷ്ണവ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ കുറിച്ചത്. അത്ഭുതമെന്നും ഗംഭീര കാഴ്ചയെന്നും എഴുതിയവരും കുറവല്ല. മഞ്ഞ് മൂടിയ വാഹനങ്ങളുടെയും മഞ്ഞില്‍ ഗ്രിപ്പ് കിട്ടാതെ തെന്നിനീങ്ങുന്ന വാഹനങ്ങളുടെയും വീഡിയോകളും ചിലര്‍ പങ്കുവച്ചു. 

282 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ തുക കേട്ടാല്‍ നിങ്ങള്‍ അന്തംവിടും !