ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് അനുയോജ്യമല്ലെന്നും, അവരുടെ ചിന്താഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിഭാഗം ആളുകൾ വിമർശിച്ചു. 'ഇത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രവും ആവശ്യമില്ലാത്തതുമായ കളിപ്പാട്ടമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്.

വയറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഒരു പാവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'സൂറു മൈ മിനി ബേബി മോം ആൻഡ് ബേബി സർപ്രൈസ്' (Zuru My Mini Baby Mom and Baby Surprise) എന്ന കളിപ്പാട്ടത്തിന്റെ അൺബോക്സിങ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വ്യാപകമായ ചർച്ചകൾക്ക് വഴിതുറന്നത്. പാവയുടെ വയറ്റിനുള്ളിലെ പ്രത്യേക അറയിൽ ഒരു അമ്നിയോട്ടിക് ബാഗിനുള്ളിലാണ് കുഞ്ഞിനെ വച്ചിരിക്കുന്നത്. ഇത് പുറത്തെടുത്ത ശേഷം പാവയുടെ വയർ പഴയതുപോലെ അടയ്ക്കാനാകും. തുടർന്ന്, കുഞ്ഞിനെ വസ്ത്രം ധരിപ്പിച്ച് അമ്മപ്പാവയുടെ കൈകളിൽ കിടത്തുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസിൽ നിന്ന് ഉയർന്നുവരുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് അനുയോജ്യമല്ലെന്നും, അവരുടെ ചിന്താഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിഭാഗം ആളുകൾ വിമർശിച്ചു. 'ഇത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിചിത്രവും ആവശ്യമില്ലാത്തതുമായ കളിപ്പാട്ടമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഒരു പുരുഷന്റെ തലയിൽ ഉദിച്ച പ്രസവാശയം പോലെ തോന്നുന്നു' എന്നും മറ്റൊരാൾ കുറിച്ചു. അതേസമയം, കളിപ്പാട്ടത്തിന്റെ വ്യത്യസ്തത കണ്ട് തമാശ രൂപേണ പ്രതികരിച്ചവരുമുണ്ട്.

View post on Instagram
 

'ശരിക്കുമുള്ള പ്രസവവും ഇത്രയും എളുപ്പമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു' എന്നായിരുന്നു ഒരു സ്ത്രീയുടെ കമന്റ്. 'അച്ഛൻ പാവയെ വേറെ വാങ്ങേണ്ടി വരുമോ' എന്നും ചിലർ തമാശയായി ചോദിക്കുന്നുണ്ട്. ഏതായാലും ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്കായി രൂപകൽപ്പന ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.