ദീപാവലി പോലെയുള്ള അവസരങ്ങളിൽ പടക്കങ്ങൾ പൊട്ടുമ്പോൾ നമ്മൾ സാധാരണയായി മുകളിലേക്ക് നോക്കുകയാണ് പതിവ്. എന്നാൽ 20 -ാം നിലയിൽ നിന്ന് താഴേക്ക് നോക്കിയാണ് പടക്കങ്ങൾ കാണുന്നത്.

ഒരു ബഹുനിലക്കെട്ടിടത്തിൽ ഏറ്റവും ഉയരത്തിൽ താമസിക്കണം ഇങ്ങനെയൊരു സ്വപ്നം കൊണ്ടുനടക്കുന്ന ചില മനുഷ്യരുണ്ട്. എന്നാൽ, അത് അത്ര ഈസിയാണോ? അതിനും അതിന്റേതായ ​ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒരുപാട് നിലകളുള്ള അപ്പാർട്ട്മെന്റുകളിൽ ജീവിക്കുന്നതുകൊണ്ട് ഒരുപാട് ​ഗുണങ്ങളുണ്ട്- ന​ഗരത്തിന്റെ തിരക്ക് ബാധിക്കില്ല. മനോഹരമായ കാഴ്ചകൾ കാണാം അങ്ങനെ പോകുന്നുവത്. എന്നാൽ, ആ ജീവിതത്തിനും അതിന്റേതായ കൗതുകങ്ങളും ആശങ്കകളും ഭയങ്ങളും എല്ലാമുണ്ട്. അതുപോലെ, ഒരു ബഹുനില കെട്ടിടത്തിന്റെ 20 -ാം നിലയിൽ താമസിക്കുന്നതിന്റെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാക്ഷി ശർമ്മ എന്ന സംരംഭക. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതിൽ പ്രധാനപ്പെട്ടത് ശബ്ദങ്ങളാണ്. അത്രയും ഉയരത്തിൽ എത്തുമ്പോൾ വലിയ ശാന്തതയായിരിക്കുമെന്ന് കരുതിയിരുന്നെങ്കിലും ചെറിയ ശബ്ദങ്ങൾ പോലും വളരെ വ്യക്തമായി കേൾക്കാൻ കഴിയുമെന്ന് സാക്ഷി പറയുന്നു.

അതുപോലെ, ദീപാവലി പോലെയുള്ള അവസരങ്ങളിൽ പടക്കങ്ങൾ പൊട്ടുമ്പോൾ നമ്മൾ സാധാരണയായി മുകളിലേക്ക് നോക്കുകയാണ് പതിവ്. എന്നാൽ 20 -ാം നിലയിൽ നിന്ന് താഴേക്ക് നോക്കിയാണ് പടക്കങ്ങൾ കാണുന്നത്. ചിലപ്പോൾ ഹെലികോപ്റ്ററുകൾ ജനലിന് നേരെ മുന്നിലൂടെ പറന്നുപോകുന്നതായും ഇവർ പറയുന്നു.

ഉയരത്തേക്കാൾ ഉപരിയായി രണ്ട് ലിഫ്റ്റുകളും ഒരേസമയം പണിമുടക്കിയാൽ എന്തുചെയ്യുമെന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ഭയമെന്നും സാക്ഷി തമാശയായി പറയുന്നു. മനുഷ്യർ ഇത്രയും ഉയരത്തിൽ വന്ന് താമസിക്കുന്നത് കണ്ട് പക്ഷികൾ പോലും അമ്പരപ്പോടെ നോക്കാറുണ്ടെന്നും ഇവർ പറയുന്നു.

View post on Instagram
 

സോഷ്യൽ മീഡിയയിൽ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'പക്ഷികളെക്കുറിച്ചുള്ള പരാമർശം എന്നെ ചിരിപ്പിച്ചു', 'ഇങ്ങനെ ഒരു ജീവിതമാണ് എന്റെ സ്വപ്നം' എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.