പെട്ടെന്ന് പശ്ചാത്തലത്തിൽ നടക്കുന്ന മറ്റൊരു സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിയും. അവർക്ക് പിറകിലായി നിന്നിരുന്ന മറ്റൊരു യുവാവും യുവതിയും സമാനമായ രീതിയിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്.

റീലുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇന്ന് മിക്ക ആളുകളുടെയും ദിനചര്യയുടെ ഭാഗമാണ്. നൃത്തം, കോമിക്‌സ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ക്ലിപ്പുകൾ ഇത്തരത്തിൽ സൃഷ്ടിക്കപ്പെടാറുണ്ട്. അവയിൽ പലതും രസകരമാണ് താനും. എന്നാൽ, ചുരുക്കം ചില സന്ദർഭങ്ങളിൽ എങ്കിലും ഇത്തരത്തിൽ റീലുകൾ സൃഷ്ടിക്കപ്പെടാനുള്ള ശ്രമങ്ങൾ വലിയ ദുരന്തങ്ങളായി മാറാറുണ്ട്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു യുവാവും യുവതിയും നൃത്തം ചെയ്യുന്ന റീൽ വൈറലായി. യഥാർത്ഥത്തിൽ ഈ റീൽ വൈറൽ ആയത് അവരുടെ നൃത്തത്തിന്റെ പ്രത്യേകതകൊണ്ട് ആയിരുന്നില്ല. മറിച്ച് അവരുടെ പിന്നിൽ നടന്ന ഒരു വലിയ അപകടം അവർ കാണാതെ പോയത് കൊണ്ടായിരുന്നു. 

സംഭവം ഇങ്ങനെയാണ്: ഓ ലാൽ ദുപ്പട്ടെ വാലി എന്ന പാട്ടിന് ഒരു ആൺകുട്ടിയും പെൺകുട്ടിയും നൃത്തം ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. പടിക്കെട്ടുകൾ നിറഞ്ഞ ഒരു സ്ഥലത്താണ് ഈ വീഡിയോ ചിത്രീകരണം നടക്കുന്നത്. പെട്ടെന്ന് പശ്ചാത്തലത്തിൽ നടക്കുന്ന മറ്റൊരു സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ പതിയും. അവർക്ക് പിറകിലായി നിന്നിരുന്ന മറ്റൊരു യുവാവും യുവതിയും സമാനമായ രീതിയിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനായി ആ യുവാവ് യുവതിയെ എടുത്തുയർത്തി വട്ടം കറക്കുന്നു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ യുവാവിന്റെ കൈയിൽ നിന്നും യുവതി നിലത്തോട്ട് വീഴുകയും പടിക്കെട്ടുകളിലൂടെ ഉരുണ്ട് താഴേക്ക് എത്തുകയും ചെയ്യുന്നു. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവർ ആ യുവതിയെ രക്ഷിക്കാനായി ഓടിയെത്തുന്നത് കാണാം. 

എന്നാൽ, ഒ ലാൽ ദുപ്പട്ടെ വാലി എന്ന ട്രാക്കിൽ നൃത്തം ചെയ്യുന്നവരാകട്ടെ തങ്ങൾക്ക് പിന്നിൽ നടക്കുന്നതൊന്നും അറിയാതെ നൃത്തം ചെയ്യുന്നത് തുടരുന്നതാണ് വീഡിയോയിൽ. ജൂൺ 5 -ന് ഷെയർ ചെയ്ത, ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 9 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

Scroll to load tweet…

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ക്ലിപ്പിനോട് രസകരമായ പ്രതികരണങ്ങളാണ് നടത്തിയത്. "ഈ ദമ്പതികളുടെ ആത്മവിശ്വാസവും അചഞ്ചലമായ മനോഭാവവും എൻ്റെ ഹൃദയം / വൃക്ക / ശ്വാസകോശം / അഡ്രീനൽ / ആമാശയം / കുടൽ / പെരിറ്റോണിയം എന്നിവയെ കീഴടക്കി എന്നായിരുന്നു അതിലൊരാളുടെ കമന്റ്.