1 ഷവർമ്മ + 2 സിങ്കർ ബർ​ഗർ = ലവ് എന്നും വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

പലതരത്തിലുള്ള പ്രേമകഥകളും നിങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, പാകിസ്ഥാനിൽ നിന്നുള്ള ഈ വൈറൽ പ്രേമകഥ അല്പം വെറൈറ്റി തന്നെയാണ്. ഷവർമ്മയും രണ്ട് സിങ്കർ ബർ​ഗറുമാണ് തന്റെ പ്രണയം പൂത്തുതളിർക്കാൻ കാരണമായത് എന്നാണ് ഈ പാകിസ്ഥാനി യുവതി പറയുന്നത്. അത് മാത്രമല്ല, അത് വിവാഹത്തിലും എത്തിച്ചേർന്നു.

വീഡിയോയിൽ ദമ്പതികൾ പരസ്പരം മോതിരമിടുന്നതും ഹാരമിടുന്നതും ഒക്കെ കാണാം. 'ലവ് ഈസ് ടൂ ബ്ലൈൻഡ്' (പ്രണയം വളരെയേറെ അന്ധമാണ്) എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. വളരെയേറെ സന്തോഷത്തിലാണ് ദമ്പതികൾ. കൈപിടിച്ച് നൃത്തം ചെയ്യുന്നതൊക്കെ കാണാം. യുവതിയേക്കാൾ കുറച്ചേറെ പ്രായം തോന്നും പങ്കാളിക്ക്. അദ്ദേഹം തന്റെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് വളരെ സ്നേഹ​ത്തോടെയും കരുതലോടെയും ചെയ്ത് തരും എന്നാണ് ഈ പ്രണയം ശക്തി പ്രാപിക്കാനും വിവാഹത്തിൽ എത്താനും കാരണമായി യുവതി പറയുന്നത്. 

അതിന്റെ ഉദാഹരണമായി യുവതി പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിക്ക് കാരണമായിത്തീർന്നിരിക്കുന്നത്. ഒരിക്കൽ താൻ അദ്ദേഹത്തോടെ ഷവർമ്മ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. എന്നാൽ, ഷവർമ്മ മാത്രമല്ല അതിനൊപ്പം രണ്ട് സിങ്കർ ബർ​ഗർ കൂടി അദ്ദേഹം വാങ്ങിക്കൊണ്ടുവന്നു എന്നാണ് യുവതി പറയുന്നത്. 1 ഷവർമ്മ + 2 സിങ്കർ ബർ​ഗർ = ലവ് എന്നും വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

View post on Instagram

'എന്നാലും പാകിസ്ഥാനിൽ ഒരു പ്രണയത്തിന് ഇത്ര വിലക്കുറവാണോ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഒരു സിങ്കർ ബർ​ഗറിന്റെ ശക്തിയെ കുറച്ച് കാണരുത്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. വേറൊരാൾ പറഞ്ഞിരിക്കുന്നത്, 'ഒരു ശരാശരി പാകിസ്ഥാൻ പ്രണയകഥ' എന്നാണ്. 

വായിക്കാം: 13 -ൽ തുടങ്ങി, നാല് കോടി മുടക്കി 18 -കാരി ചെയ്തത് 100 പ്ലാസ്റ്റിക് സർജറികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം